താൾ:34A11416.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അങ്ങനെ അവിടെ ഇരിക്കുന്നെരം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലും ചെല്ലുന്നല്ലെ
നെല്ലൊളിയെടത്തിലും ചെല്ലൂഞ്ചീത്
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കെ
അന്തിയൊറക്കിന ഞാം ബരട്ടെ 280
ആമെന്നനുവാദം മൂളിയൊള്
ഒമനപ്പൂക്കൊട്ട കുഞ്ഞിക്കണ്ണൻ
നെരമൊട്ടന്തിമൊന്തിയായെരത്ത്
അന്തിയൊറക്കിനല്ലെ പൊഅ്ന്നത്
അന്തിയൊറക്കിന ചെല്ലൂഞ്ചീത്
പടിഞ്ഞാറ്റകത്ത് കടന്ന കണ്ണൻ
പടിഞ്ഞാറ്റാമ്പൊഞ്ചൂരക്കട്ടുമ്മല്
കട്ടുമ്മലാടക്കിടന്ന കണ്ണ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമന കുഞ്ഞിമ്മാക്കം 290
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണ
എന്റെ കയിയും മെയിയും തൊടറ്23
ബന്തുമരിച്ചുള്ള ചാവെനക്ക്
ബന്തുമരിച്ച പൊല തീരുവാൻ
നാല്പത് ദിവസഉണ്ട കുഞ്ഞിക്കണ്ണ
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
അവിടക്കിടന്നിറ്റുറങ്ങിയൊനൊ
കണ്ണനൊറക്കത് പറ്റ്യെരത്ത്24
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം
പാലക്കായിക്കട്ടാരെടുക്കൂഞ്ചീത് 300
കണ്ണനകുത്തിയൊള് കൊന്നൊണ്ടല്ലെ
കണ്ണനക്കുത്തീറ്റ കൊല്ലൂഞ്ചീത്
പെരുവഴിക്ക കൊണ്ടയിടിയിച്ചൊളൊ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ഒമനപ്പൂക്കൊട്ടെ നായിമ്മാറ്
ഓമനപ്പൂക്കൊട്ടെ കണ്ണന്റെയൊ
കണ്ണന്റെ ചവ എടുത്തുകൊണ്ടുംപോയി
തടിക്കൂട്ടീറ്റൊനയത ചുട്ടവറ്
പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറ
നാമറയും അന്നതന്നെ ചുട്ടൊണ്ടല്ലെ

1. തൊഴാനും
2. വിഷമമില്ല

149

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/211&oldid=200906" എന്ന താളിൽനിന്ന് ശേഖരിച്ചത്