താൾ:34A11416.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കടുമ്മയിക്കൊണ്ട വരുത്തിച്ചൊനൊ 690
അന്ന് കുളിച്ചും ബെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലന്നത്തിരെ
നെരമൊട്ടന്തിമൊന്തിയാകുന്നെരം
കൂട്ടഉം താത്ത് കൂട്ടിപ്പൊരുന്നെല്ലെ
പലിയൊക്കും രണ്ട് വലിപ്പിക്ക്ന്ന്
തൊട്ടത്തിലക്കം ചിരുതയിയൊ
കണ്ണാലെ കണ്ടിന് ചിരുതയിയൊ
ചൊതിക്ക്ന്നന്നെരം കുഞ്ഞന്താനൊ
പാറക്കടവത്തതിരമ്പാഉ
എന്റെയിടച്ചെരിപ്പൊയയിന്നൊ 700
എടച്ചെരിക്കൊണ്ട വെടിവെക്ക്ന്നൊ
തൊട്ടത്തിക്കെളപ്പന്നെരാങ്ങള
നാട്ടില് നെലയൊനില്ലാഞ്ഞിറ്റ്
നാട് കടന്നെങ്ങാമ്പൊയാങ്ങള
എനിയെന്ത് വെണ്ട്വെന്റെ കുഞ്ഞംബാഉ
ഉടനെ പറയിന്ന് കുഞ്ഞംബാഉ
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞ
ഇത്തിരയും പൊയത്തം ഉണ്ടൊഇനിക്ക്
ഞാന്നിന്റിടച്ചെരിപ്പൊഉഓ കുഞ്ഞ
എടച്ചെരീക്കൊണ്ട വെടിവെക്കുഒാ 710
പാറക്കടവത്തെ ബാഅ്ന്നൊറ്
തൊട്ടത്തിലക്കം ചിരുതയിന
പറഞ്ഞൊക്കപ്പൊതം വരുത്തിപാഉ
രാപ്പന്നിവെടിവെപ്പാമ്പൊന്നുഞ്ഞനെ
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞന്താനൊ
പാറക്കടവത്തെ വാഅ്ന്നൊറും
എമ്മിഞ്ഞിക്കുങ്കനടിയൊടിയും
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറും
അന്നടത്താലെ നടക്ക്ന്നൊറ്
ചാത്തങ്കൊട്ടാത്തൂട്ടപ്പാടിക്കല് 720
പാടിക്കലങ്ങനെ ചൊല്ലുന്നൊറ്
ചാത്തങ്കൊട്ടാത്തൂട്ടപ്പാടിക്കല്
പലിയൊക്കും രണ്ട് വലിച്ചിവെച്ചി
പടിയൊറപ്പിച്ചി കൂടിയൊറ്
നെരിമൊട്ടന്തിമൊന്തിയാഅ്ന്നെരം
എടച്ചെരിക്കൊണ്ട വെടിയും വെച്ചി
അരി പൊരിയുമ്പൊലെ വെച്ചി വെടി
എടച്ചെരിപ്പൂക്കൊട്ട്ന്നാകുന്നത്
പകരം ബെടിയാരും വെക്ക്ന്നില്ല
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ 730

87

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/149&oldid=200787" എന്ന താളിൽനിന്ന് ശേഖരിച്ചത്