താൾ:34A11416.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഉടനെയരുളിച്ചെയിതൊള്ന്ന്
ഞാലിക്കര വീട്ടിലെ കുഞ്ഞിയമ്പറെ
എട്ന്ന് വന്നിനിന്നായിമ്മാറ്
ഉടനെ ഉണത്തിച്ചി കുഞ്ഞിയമ്പറ് 650
ഓവാ പിറവു എന്റെ തമ്പുരാനെ
കരുവാഞ്ചെരി വീട്ടിലെ നായിമ്മാറും
ആലാലടുങ്കുടി നായിമ്മാറും
നരിയങ്കം കൊത്ത്വാനും വന്നിനൊറ്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
ഞാലിക്കര വീട്ടിലെ കുഞ്ഞ്യമ്പറെ
നരിയങ്കം കൊത്തുന്ന നായര്ക്ക്
അരിയും ചെലവും കൊടുത്ത്യെക്കണം
നാളെത്തെപ്പുല്ല പുലരുന്നെരം
നാളമണത്തണയെഴുന്നുള്ളത്തും 660
അത്തുരം കെട്ടുള്ള കാരിയക്കാരൻ
അരിയും ചെലവും കൊടുക്കുന്നെല്ലെ
അരിയും ചെലവും ഒക്ക വാങ്ങിയൊല്
വെച്ചുണ്ണും വീടിന് പൊയവറ്
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
കടുമ്മയിൽ കഞ്ഞികുടിച്ചവറ്
തൃക്കയിക്കുന്നിന് പൊരുന്നൊറ്
തൃക്കയിക്കുന്നിന് ചെന്നനെരം
ഏറ്ന്നതൃക്കിയിക്കുന്നുമ്മന്നു 670
താണതിറുക്കയിക്കുന്നുമ്മന്നും
പതിനെട്ട നല്ലൊരി കാരിയക്കാറും
പതിനായിരം നല്ല നായിമ്മാറും
കരുവാഞ്ചെരില്ലത്തെ കുഞ്ഞങ്ങളും
ആലാലടുങ്കുടി നായിമ്മാറും
നരിയാലയിച്ചെന്ന് നൊക്കുന്നൊല്
നരിയാലയിച്ചെന്നുനൊക്കുന്നെരം
ഇത്തിര നല്ലെ വിശയമില്ല
അന്നു കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം 680
അരുളിച്ചെയ്തതൊമനത്തമ്പുരാനൊ
നരിയങ്കം കൊത്തുന്ന നായിമ്മാറെ
കൂട്ടിൽ നരിവീണ് കണ്ട്ഞാനൊ
നിങ്ങളെ മനസ്സെന്നൊടുണ്ടെങ്കില്
നരിയങ്കം കൊത്തീറ്റ് കാണണ്ടീനും
അത്തുരം കെട്ടുള്ള നായിമ്മാറ്
കടുമ്മയിക്കഞ്ഞി കയിഞ്ഞവറ്

56

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/118&oldid=200742" എന്ന താളിൽനിന്ന് ശേഖരിച്ചത്