താൾ:33A11415.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 നളചരിതസാരശോധന

പരീക്ഷിച്ചു കണ്ടു അവനെ വരുത്തി, ഉള്ളം തുറന്നു പറഞ്ഞു.
നളൻതന്നെ എന്നു ഗ്രഹിച്ചശേഷം രൂപസൗന്ദര്യം ഇല്ലാഞ്ഞാലും
സ്നേഹത്തിന്നു വ്യത്യാസം ഇല്ല എന്നു കാട്ടിയ ഉടനെ, അവൻ സർപ്പം
ചൊല്ലിയ ഉപായം പ്രയോഗിച്ചു, മുമ്പെത്ത രൂപത്തെ ധരിച്ചു, ഇങ്ങിനെ
പന്തീരാണ്ടുള്ള ക്ലേശത്തെ തീർക്കയും ചെയ്തു. പിന്നെ സ്വരാജ്യത്തെക്ക
പുറപ്പെട്ടു, പുഷ്കരനെ ചൂതിന്നു വിളിച്ചു ജയിച്ചു, ധനവും രാജ്യവും
എല്ലാം അടക്കി, ഭാര്യയുമായി സുഖേന വാണു കൊണ്ടിരുന്നു.

നായർ. നല്ല കഥയല്ലൊ! ദൂഷ്യം ഏതും ഇല്ല.

ഗുരു. അസഭ്യമായത ഒന്നും ഇതിൽ കാണുന്നില്ല. കൃഷ്ണചരിതം മുതലായ
ഗ്രന്ഥങ്ങളെ വായിച്ചാൽ, ഓരൊരൊ നാണക്കേടു തൊന്നും. ആ വക
ബാല്യക്കാരുടെ മനസ്സിനെ കെടുപ്പാൻ മതിയാകയാൽ, ഇതിൽ
കാണാത്തതു കൊണ്ടു, പ്രസാദം തന്നെ വേണം.

നായർ. എത്രയും ദിവ്യമായ കഥ!

ഗുരു. അങ്ങനെ പറയാൻ കഴികയില്ല. അന്നങ്ങൾ വിശേഷം പറയുന്നതും,
ദേവകൾ കല്യാണത്തിന്നായി കിഴിയുന്നതും, വസ്ത്രം പകരും പോലെ
സർപ്പങ്ങളും മറ്റും ദേഹങ്ങളെ പകരുന്നതും നളൻ തീ കൂടാതെ
ചോറുവെക്കുന്നതും, മന്ത്രസാന്നിദ്ധ്യത്താൽ സങ്കടം തീരുന്നതും,
എന്നുള്ള അതിശയങ്ങൾ ഒന്നും എനിക്ക ബോധിക്കുന്നില്ല.

നായർ. അതിശയങ്ങൾ തന്നെ നമുക്കു എത്രയും രസമായി തോന്നുന്നു.
ചിന്തിച്ചൊളം ചിത്രം, ചിത്രം എന്നെ വേണ്ടു. ഗുരു ആ വക കുട്ടികളോടു
നേരമ്പോക്കിന്നു മതിയായിരിക്കും. നാട്ടുകാർ അത സത്യം എന്നു
നിരൂപിക്കയാൽ, ബുദ്ധിയെ മയക്കി കളയുന്നതത്രെ ആകുന്നു.

നായർ. അതിൽ എന്തു ദോഷം ഉണ്ടു? ലോകത്തിൽ എങ്ങും മായ വേണ്ടുവോളം
ഉണ്ടല്ലൊ!

ഗുരു. അതെ മായ എല്ലാവരിലും നിറഞ്ഞു വഴിഞ്ഞിരിക്കകൊണ്ടു, മായയെ
വളർത്തുവാനല്ല, നീക്കുവാൻ തന്നെ നോക്കേണം. ദൈവം, മനുഷ്യൻ,
പാപം, പുണ്യം, സൽഗതി, ദുർഗ്ഗതി, മുതലായവറ്റിന്റെ വസ്തുത,
ലോകർക്കു സ്വയമായി അറിഞ്ഞു വരായ്കയാൽ, ശാസ്ത്രികൾ
വ്യാപിയെ എല്ലാം അകറ്റി, കാര്യം ഉള്ള പ്രകാരം തന്നെ സൂക്ഷ്മമായി
ബോധിപ്പിക്കേണ്ടതാകുന്നു. അപ്രകാരം ചെയ്താൽ നേരമ്പോക്കിന്നു
ഇടവരികയില്ല.

നായർ. നമുക്കു അതിനാൽ നീരസം ഒട്ടും ഇല്ല. എങ്കിലും, പാപം പുണ്യം
തുടങ്ങിയുള്ള ഓരോന്നു കൂടെ സത്യപ്രകാരം വർണ്ണിച്ചിട്ടുണ്ടല്ലൊ.

ഗുരു. ഓരോ വിവരം സത്യപ്രകാരം വർണിച്ചിരിക്കുന്നു. ഇങ്ങിനെ കലിയുഗം
എന്നുള്ള ദുർഭുതത്തോടു ഒന്നിച്ചു പാപങ്ങളുടെ കൂട്ടം പണിക്കാരായി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/156&oldid=199852" എന്ന താളിൽനിന്ന് ശേഖരിച്ചത്