താൾ:33A11414.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മലയാള രാജ്യം

പൂർവ്വകാലങ്ങളിൽ സമുദ്രം പർവ്വതങ്ങൾവരെ എല്ലാറ്റിനേ
യും മുടിയിരുന്ന ശേഷം, പരശുരാമനാൽ കേരളം എന്നു പറയുന്ന
രാജ്യം ആഴത്തിൽനിന്നു പൊങ്ങിക്കപ്പെട്ടു എന്നു കേൾക്കുന്നു. ഈ
പറയുന്ന കഥയേയും , ഉൾപ്രദേശങ്ങളിലും കുന്നിൻ മുകളിലും ഉ
ത്തിൾ മുതലായവറ്റെ കാണുന്നതിനെയും, ആലപ്പുഴ ഇത്യാദി ദി
ക്കുകളിൽ കടൽ അല്പാല്പം അകന്നു പോകയും കണ്ണനൂർ തുടങ്ങിയു
ള്ള സ്ഥലങ്ങളിൽ കടൽ അടുത്തു വരികയും ചെയ്യുന്നതിനെയും, ഈ
നാട്ടിന്റെ സാധാരണ ദേശസ്സ്വഭാവത്തെയും നോക്കി വിചാരി
ച്ചാൽ, കേരളം പക്ഷേ ആര്യർ ഹിന്തുരാജ്യത്തിൽ കുടിയിരുന്ന ശേഷം
മാത്രം സമുദ്രത്തിൽനിന്നു പൊങ്ങി വന്നു എന്നു ഊഹിച്ചു പറയാം.

ഗോകൎണ്ണം തുടങ്ങി കന്യാകുമാരിവരെ, നീണ്ടിരിക്കുന്ന കേ
രളത്തിന്റെ* തെക്കെ അംശത്തിന്നു ഇപ്പോൾ സാധാരണയായി മ
ലയാളം എന്നു പേർ നടന്നു വരുന്നു. അതിൻ കാരണമൊ കിഴക്കിൽ
കാണുന്ന മലകൾകൊണ്ടത്രെ. ഈ മലകൾ വെവ്വേറെ ദേശങ്ങളിൽ
വെവ്വേറെ പേരുകളെ ധരിച്ചു തപതീനദി തുടങ്ങി കന്യാകുമാരി
വരെ ചെല്ലുന്ന (ഇങ്ക്ളീഷ്ഭാഷയിൽ Western Ghauts എന്നു പേരാ
യ) തുടർമ്മലകളുടെ ഒരംശമാകുന്നു. അവ സാധാരണമായി 2000—
3000 കാലടി ഉയരമുള്ളവ എങ്കിലും ചില ശിഖരങ്ങൾ 6000 —
7000 കാലടിയോളം എത്തും. പാലക്കാട്, കൊയമ്പത്തൂർ എന്ന
ദേശങ്ങളിൽ 20 – 30 മയിത്സ വിസ്താരമുള്ള ഒഴിവുണ്ടാകകൊണ്ടും
ആ താഴ്വരയുടെ ഉയരം 400 – 500 കാലടിമാത്രം ഉണ്ടാകകൊണ്ടും
മലയാളത്തിൽനിന്നു മദ്രാസ്കരയിലേക്ക് പോക്കുവരവിന്നു പ്രയാ
സം അധികമില്ല.

ദേശസ്സ്വഭാവം നോക്കിയാൽ, മലയാളരാജ്യം വടക്കനിന്ന
തെക്കോളം നീളെ രണ്ടംശമായി വിഭാഗിച്ചിരിക്കുന്നു. 1 കിഴക്കെ
മലപ്രദേശങ്ങളും 2 കടലോടു സംബന്ധിച്ചിട്ടുള്ള താണ ഭൂമിയും.

1. മേല്പറഞ്ഞ മലകളുടെ മീതെ സമഭൂമി എന്നല്ല, അവിടെ
താഴ്വരകളും മലകളും ഇടകലൎന്നിരിക്കുന്നു. ഉയരമുള്ള ശിഖരങ്ങൾ
സാധാരണമായി പടിഞ്ഞാറഭാഗത്താകയാലും കിഴക്കു ഭാഗത്ത പ
ടിഞ്ഞാറ എന്ന പോലെ ഭൂമി പെട്ടെന്നു താണിട്ടല്ല ക്രമേണ മാത്രം
ചരിഞ്ഞു പരക്കുകയാലും ചുരത്തിന്റെ മീതെ ഉത്ഭവിക്കുന്ന പുഴ
കൾ എല്ലാം കിഴക്കോട്ട ഒഴുകി ബങ്കാൾ ഉൾക്കടലിൽ ചേരുന്ന

*കേരളം എന്നതിന്റെ അൎത്ഥം തെങ്ങുള്ള രാജ്യം. കടൽവഴിയായി വ
രുന്നവർക്ക് ഈ പേർ വരുവാൻ ഹേതു സ്പഷ്ടമായി കാണാം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/75&oldid=199298" എന്ന താളിൽനിന്ന് ശേഖരിച്ചത്