താൾ:33A11412.pdf/793

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊഴിൽ — പോക 721 പോക

ചോതനയിൽ നെയി പൊ. V2. to measure oil.
ചില (കൊമ്പു) വൎദ്ധിച്ചു മരങ്ങളും പൊഴിക്കും
CC. to fell or engender trees? 3. to make a
groove in stone or wood V1. വെട്ടി പൊ. CS.

VN. I. പൊഴിച്ചൽ pouring; oozing.

II. പൊഴിപ്പു 1. overflowing; giving overdue
measure V1. (a ചോതന of oil to each
measure). 2. grooving, a groove B.

CV. പൊഴിപ്പിക്ക to cause to pour down ചി
ന്തിച്ചു മഴപൊ’ച്ചാൻ KR.; ചമ്പകം തൻ
പൂവും ചാലപ്പൊ., ബാണം തറപ്പിച്ചിട്ടല്ലൽ
പൊഴിപ്പിച്ചു CG.

പൊഴിൽ pol̤il T. M. (C. puḷil sand-bank in
rivers). 1. Watered ground. പൂവാർ പൊ.
RC. a flower-garden. കുളുർ പൊഴിൽ ചൂഴില
ങ്കനകർ, അണിപൊഴിൽ ചൂഴിലങ്കമന്നാ RC.
sandy shore (or ocean? in a. T. world). 2. a
piece of low ground പൊയിലിൽ അരിയുന്ന
തീയൻ TP.; also പൊയിലിൻ പാടു, പൊയിലു
മ്പാടു (So. പുകിൽ), പൊയിലിൽ തൊടിക MR.

പൊഴുതു pol̤uδu̥ T. M. (Tu. portu, Te. proddu,
C. pottu fr. C. poḷe to shine, Te. poḍuču to
pierce, the sun to rise). 1. The sun, day അതു
പൊഴുതു Bhr. അതു പൊഴുതിൽ Mud. = അ
പ്പോൾ, see പോതു. 2. an auspicious time.
പൊ. കൊൾക to fix on such a time (a marriage
etc.). ഇഷ്ടമായുളള നൽ പൊ., നല്പൊഴുതാണ്ടൊ
രുരാശി CG.; നല്ലൊരു പൊഴുതിൻ നേരം KU.
3. the new moon (loc).

പൊഴുതൻ N. pr. m. (sunlike?).

പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ
വെപ്പു).

പൊഴുത്തി pol̤utti, Tdbh. of പ്രവൃത്തി as വ
ല്ലിപ്പൊ.; also പുത്തൂർ പൊഴുത്തിയിൽ TR.

പൊഴുത്തിക്കാരൻ, പൊയിത്തിക്കാരൻ the
manager of an estate in behalf of the
proprietor (& = പാൎപ്പത്യക്കാരൻ) പൊഴുത്തി
ക്കുന്നു etc.

പോക pōɤa 5. 1. To go, go away, go to-
wards. തൻ ഇടത്തിന്നു പോയിനാൻ Mud. ചെ
വിട്ടിൽ പോകാ prov. does not enter. ലക്ഷ്മ
ണൻ ഇനി ഉണ്ടോ ജീവിച്ചിരിപ്പാൻ പോകുന്നു

KR. will he wish to live any longer? ഇനി
നിങ്ങൾ വിചാരിപ്പാൻ പോണ്ടാ TR. (=പോ
കേണ്ട) no delay granted. പോകുംവഴി, പോ
കും ചാൽ V1. a loophole, excuse, remedy.
പോയാണ്ടു last year. പോകവയെല്ലാം Bhg. =
നില്ക്ക leave it aside. 2. to be lost, spoiled,
cured എന്നാൽ പെരുവയറു പോം a. med.; എ
നിക്ക് എന്തു പോയി what do I lose by it?
പോയതു കഴിച്ചു MR. deducting the plants
that were spoiled. കണ്ണുപോയെനിക്കെന്നും കാ
ലുപോയെനിക്കെന്നും KR. (in a fire). പോകാ
തവണ്ണം കീൎത്തി Sk. undying fame. 3. to be
able, know ജപകൎമ്മാദി ഒന്നും പോകാ Bhg.
പൂൎവ്വവൈരത്തിൻ ശക്തി എന്നുളളത് ആൎക്കും
പോകയും ഇല്ല VilvP. Chiefly with the Inf.
സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know
something of laws, & പറകപ്പോകാ Bhr.; എ
ന്നുടെ അറിയപ്പോകായ്ക KR. my ignorance.
പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ
തൊന്നു Bhg. unspeakable. മധുരമായി ചൊല്ല
പ്പോകാത മൂഢൻ Bhg. — mod. also with adv.
part. അറിഞ്ഞു പൊകാത ignorant. 4. As
aux.Verb it has a., passive meaning രാജ
നാൽ കട്ടുപോയി, എയ്തു കുല ചെയ്തുപോയി KR.;
അരിഞ്ഞു പോമുടൽ ശരങ്ങളാൽ, അൎത്ഥം ദാനം
ചെയ്തു പോയി Bhr. is given away. കുട പിടി
ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b.,
expresses, with intr. verbs, the final turn of
an action വെന്തുപോയി, ചത്തുപോക to die
off, die & vanish. പാമ്പായി പോക നീ CG. (a
curse); ദുഷ്ടനായിപോം will turn out. c., the
undesirable character of any action (opp. വ
രിക). അശേഷം കൊടുത്തു പോയാൻ Nal. un-
accountably. ബ്രാഹ്മണരെത്തിന്നു പോകാതിരി
ക്കേണം Bhr. go so far as to eat. വെട്ടിക്കൊ
ന്നുപോയാൽ if a fight ensues. പല പിഴ ചെയ്തു
പോയേൻ Bhr.; നായരെക്കൊത്തികൊന്നുപോ
യി TP. I happened indeed to kill. ഞാൻ ഈ
ശൻ എന്നു നിനെച്ചുപോയി Bhg.; കണ്ടാൽ പ
റഞ്ഞുപോകും prov. anyhow. ഞാൻ പറഞ്ഞു
പോയി TR. (also എന്നോടു പറഞ്ഞുപോയി)
I stupidly stated. ഹൃദയം വെച്ചേച്ചുപോയി

91

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/793&oldid=198808" എന്ന താളിൽനിന്ന് ശേഖരിച്ചത്