താൾ:33A11412.pdf/691

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരശ്വധം – പരാഗം 619 പരാങ്മു – പരാഭ

പരശ്വധം S. a mace, പ. കൊണ്ടെറിഞ്ഞു KR6.
(പരം): പരശുഭദ്വേഷി S. envious.

പരശ്വഃ S. after to-morrow, ശ്വോവാ പര
ശ്വോവാ AR4.

പരസംഗം S. intercourse with others (women),
പ. തുടങ്ങോല Anj.

പരസ്ഥലം S. another place. നാടു വിട്ടു പ’
ത്തിൽ ചേൎന്നു TR. Abroad.

പരസ്പരം S. one another. പ. ചൊല്ലിനാർ VetC.
= അന്യോന്യം mutually. സാക്ഷികൾ പ. വ്യ
ത്യാസമായി പറഞ്ഞു MR. contradicted each
other. Often in Cpds. വായ്മൊഴികൾ പര
സ്പരവ്യത്യാസങ്ങളായി, പരസ്പരവിരോധം
MR. of evidence.

പരസ്യം parasyam M. (T. പരാസിയം, perh.
പ്രകാശ്യം? in V2. പരച്ചൽ ആക്ക to divulge;
in Syr. farasi, to publish, prob. fr. പരക്ക). Pro-
clamation, publicity (opp. രഹസ്യം). എന്നു പ’
മായി കേൾക്കുന്നു common report. — പ’മാക്ക to
proclaim TR. ഈ ദൎശനം പ. അല്ലാതതിരഹ
സ്യപ്രകാശമാം Bhg.

പരസ്ത്രീ parastrī S. (പരം) 1. The wife of
another. 2. M. a woman not confined to one
man.

പരസ്ത്രീമാൎഗ്ഗം, opp. to. കുലസ്ത്രീമാൎഗ്ഗം, ഗൃഹസ്ത
ധൎമ്മം, പാതിവ്രത്യം privileged concubin-
age, ബ്രഹ്മചാരികൾക്കു പ’ൎഗ്ഗം മതി Anach.

പരസ്ത്രീസംഗക്കാരൻ a whoremonger.

പരസ്വം S. property of others, പ’ത്തിൽ അ
പേക്ഷയില്ല KR.

പരഹിംസ S. troubling others.

പരള paraḷa (loc.) = വരളി Flattened dry cow-
[dung.

പരാ parā S. (പരഃ beyond). Away, as in:

പരാക്രമം S. exertion, prowess, valour പ.
കാട്ടി. — Hence:

പരാക്രമി valiant (— മൻ AR.), ശൌൎയ്യപ’
മിയായ ഭവാൻ CrArj., നൽ പ’മി ലങ്ക
യെ എരിച്ചീടും KR.

denV. പരുഷവാക്യങ്ങൾ സദ്യാ പൊഴിഞ്ഞു
പരാക്രമിക്കും Bhg 6.

പരാഗം parāġam S. (prh. പറക്ക). 1. Pollen
of flower, പൂമ്പൊടി. 2. dust (തെണ്ടുക, 2, 479)

scented powder വണ്ടു പ’ങ്ങൾ ഉണ്ടു SiPu.; ഭൂ
മിപ. ഗണിക്കിലുമാം Bhg.

(പരാ): പരാങ്മുഖൻ S. with averted face (=
വിമുഖൻ), regardless.

പരാജയം S. defeat, ചൂതിൽ പ. വന്നതു Nal. =
തോല്വി.

പരാജിതൻ (part.) defeated, യുദ്ധേ പ’നാ
യ്‌വന്നു Brhmd.; പ’നായി Bhr.

പരാണം = പ്രാണം N. pr. fem.

പരാതി (Trav.) T. = പിരിയാതി Accusation.

പരാത്മാവു S. (പരം). Highest spirit, ആത്മാനാ
ത്മാ പരാത്മാ ത്രിവിധം ഇതിന്നഭിപ്രായം Anj.

പരാധീനം S. (പരം). 1. Subject to another,
പരാധീനമുള്ളതു സ്വാധീനമാക്കുക V2. 2. dis-
tress, പാരം പ’നായി ഞാൻ Nal. miserable =
പരവശം; പരാധീനപ്പെട്ടുഴലുന്നു PT. in great
distress. കുഡുംബപ’ങ്ങളും വളരേ ഉണ്ടായി
TR. family troubles, money difficulties, etc.
ദിക്കിൽ ഒക്കയും പ’മായി confusion, നാട്ടിൽ പ.
കാട്ടുവാനും നശിപ്പിപ്പാനുമല്ല TR. to trouble.
അമ്മ മരിച്ച പ. ആക TR. to mourn the loss
of a mother. 3. difficulty ചെയ്‌വാൻ പ. PT.
( = പണി). ഒരു പ’വും കൂടാതെ കഴിഞ്ഞു പോ
രുന്നു TR. in easy circumstances.

പരാന്നം S. another man’s food, പ. ഭക്ഷിക്ക
VyM. to serve,

പരാപരം S. 1. the higher & the lower, for-
mer & later. 2. = പരമാത്മാവു chiefly T.
explained as the One exempt from പര
( = മായ) പത്തർ (ഭക്തർ) തേടിന പരാപരാ
യ നമഃ RC; പരാപരജ്ഞാനനിശ്ചിതർ KR.
പരാപരമൂൎത്തേ CG. addressed to Kr̥šṇa.
പരാപരൻ, പരാപരവസ്തു, the Absolute,
പ’ൻ ഈശ്വരൻ Bhr.

പരാഭവം S. (പരാ) Discomfiture; being put
down.
denV. ദുഷ്ടരെ പരാഭവിച്ചിട്ടും പുണ്യരെ പരി
പാലിച്ചിട്ടും KR. to bring to grief.
part. പരാഭൂതൻ = പരാജിതൻ defeated.

പരാമൎശം S. consideration, reflexion ഗണിത
മാകുന്നതു സംഖ്യവിഷയമായിട്ടിരിക്കുന്ന പ
രാമൎശശേഷം Gan.

denV. പരാമൎശിക്ക to consider; take care of,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/691&oldid=198706" എന്ന താളിൽനിന്ന് ശേഖരിച്ചത്