താൾ:33A11412.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ചടിപ്പിച്ചിരിക്കുന്നു. അതിനും ഞാൻ തിരുത്തലുകൾ നൽകിയിട്ടുണ്ട്.
എല്ലാം എങ്ങനെ കലാശിക്കും എന്നു തീർച്ചയില്ല. ദന്ത്യവർത്സ്യനകാരങ്ങൾ
വേർതിരിച്ചു കാണിക്കാൻ ലെപ്സിയൂസിന്റെ പട്ടികയിൽ
ലിപികളുണ്ടായിരുന്നില്ല. അത്തരം പരിമിതികൾ ഗുണ്ടർട്ട് ചൂണ്ടിക്കാട്ടി.
മാത്രമല്ല, യഥേഷ്ടം തള്ളാനും കൊള്ളാനും കഴിയുന്ന തരത്തിലല്ലഭാഷയും
ലിപിയും തമ്മിലുള്ള ബന്ധം എന്നു ഗുണ്ടർട്ട് വിശ്വസിച്ചിരുന്നു.
കേരളത്തിലെ പ്രാചീനലിപികളെക്കുറിച്ചു സമഗ്രപഠനം നടത്തിയ അദ്ദേഹം
ഭാഷയുടെ തനിമയുമായി ലിപിമാലയ്ക്കുള്ള ബന്ധം കണ്ടെത്തി.
നിഘണ്ടുവിലെ ശീർഷകപദങ്ങൾ ആദ്യം മലയാളലിപിയിൽ തന്നെ വേണം
എന്ന നിർബന്ധത്തിന്റെ പ്രസക്തി ഇത്രയും വിവരിച്ചതിൽ നിന്നു
വെളിവാകുന്നുണ്ടല്ലോ. പാശ്ചാത്യ മിഷണറിമാർക്കുവേണ്ടി ഇംഗ്ലീഷിൽ
രചിച്ച വ്യാകരണത്തിൽ പോലും മലയാള ലിപിയിലാണ് അദ്ദേഹം
ഉദാഹരണങ്ങൾ എഴുതി ചേർത്തിരിക്കുന്നത്. ഇക്കാര്യത്തിൽ ജർമൻ
മിഷണറിമാരെല്ലാം ഏറെക്കുറെ സമാനാഭിപ്രായക്കാരായിരുന്നിരിക്കണം.
കേരളത്തിൽ വച്ചു സംസ്കൃതം പഠിച്ച പൗലിനോസും മലയാള
ലിപിയിലാണ് സംസ്കൃതം എഴുതുന്നത്. പൗലിനോസിന്റെ (1748 –1806)
പണ്ഡിതോചിതങ്ങളായ അനേകം പ്രബന്ധങ്ങളിൽ മലയാള ലിപികളുടെ
കഞ്ചുകമണിഞ്ഞ് സംസ്കൃതം പ്രത്യക്ഷപ്പെടുന്നു. മറ്റ്
ഇൻഡോളജിസ്റ്റുകളുടെ ദൃഷ്ടിയിൽ മഹാനായ പൗലിനോസ് രണ്ടാം
തരക്കാരനായിപ്പോയത് ലിപിപരമായ ഈ പരിമിതികൊണ്ടു കൂടിയാണ്.

ഗുണ്ടർട്ടു നിഘണ്ടുവിൽ റോമൻ ലിപിയിൽ ശീർഷകപദങ്ങൾ
രേഖപ്പെടുത്തിയിരിക്കുന്നിടത്തെല്ലാം ലെപ്സിയൂസിന്റെ നിർദേശങ്ങളാണ്
അനുസരിച്ചിരിക്കുന്നത്. Transliteration എന്ന ശീർഷകത്തിൽ ഈ കടപ്പാട്
രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികൾക്കു കൂടി ഗുണ്ടർട്ടുനിഘണ്ടു
പ്രയോജനപ്പെടാൻ ലിപ്യന്തരണം ഉപകരിച്ചു.

അച്ചടിയുടെ എല്ലാ വിശദാംശങ്ങളിലേക്കും ഗുണ്ടർട്ടിന്റെ ശ്രദ്ധ
പതിഞ്ഞിരുന്നു. പ്ലബ്സ്റ്റിന് അയച്ച ഒരു കത്തിൽ കടലാസിന്റെ
ഗുണനിലവാരം, ഓരോ പേജിലും ഉൾക്കൊള്ളിക്കാവുന്ന കോളങ്ങൾ, പല
വലിപ്പത്തിലുള്ള ലിപികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത
എന്നിവയെല്ലാം അദ്ദേഹം ചർച്ച ചെയ്യുന്നു. GM 20.9.91

പ്രസാധനം

നിഘണ്ടുവിന്റെ പ്രസ് കോപ്പി തയ്യാറാക്കിയപ്പോൾ യ കാരത്തിലാണ്
തുടങ്ങിയത്. ഇത് ഇന്ത്യയിലയച്ച് അച്ചടിപ്പിച്ചു നോക്കിയിട്ട് മുദ്രണ ശൈലി
തീരുമാനിച്ചു. ഗുണ്ടർട്ട് എഴുതുന്നു:

മാതൃകാ അച്ചടിക്കു ഞാൻ യ കാരത്തിൽ തുടങ്ങുന്ന ഭാഗം
തിരഞ്ഞെടുത്തു. ആദ്യക്ഷരമായ അകാരത്തിൽ തുടങ്ങുന്ന അനേകം

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/45&oldid=197921" എന്ന താളിൽനിന്ന് ശേഖരിച്ചത്