Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-3-
രണ്ടാം പതിപ്പിന്റെ
മുഖവുര
ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും,മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദി പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.
ആറാം പതിപ്പിന്റെ
മുഖവുര
ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/5&oldid=219521" എന്ന താളിൽനിന്ന് ശേഖരിച്ചത്