Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-25-

13. കുചേലയാത്ര.

കീറിമുഷിഞ്ഞൊരു മുണ്ടിന്റെ കണ്ടത്തിൽ

കൂറോടെ നന്നായ് വരിഞ്ഞുകെട്ടി

ചെമ്മേ കുചേലന്റെ കൈയിൽ കൊടുത്തിതു

നന്മവരും നാളിലെന്നു ഞായം.


യഷ്ടിയുമൂന്നിയെഴുന്നേറ്റു വൈകാതേ

ഇഷ്ടത്തിൽ തന്റെ കുടയെടുത്തു,

കാലുമലകുമേയുള്ളു കുടയ്ക്കിപ്പോ-

ളോലവിശേഷിച്ചങ്ങില്ലയല്ലോ.


അന്തർജ്ജനത്തോട് യാത്രയും ചോല്ലീട്ട-

ങ്ങന്തർമോദേന കുചേലനപ്പോൾ,

ദ്വാരകനോക്കി നടന്നവനമ്പോടു

നാരായണസ്വാമി തന്നെക്കാണ്മാൻ.


ഒട്ടുനടന്നുമിരുന്നും നടന്നിട്ടു

മുട്ടുകടഞ്ഞങ്ങരിക്കും പിന്നെ;

മെല്ലെയെഴുന്നേറ്റു മെല്ലെ നടന്നിട്ടും

മല്ലാരിയെക്കാണ്മാൻ മോഹിച്ചിട്ടും;

നാലഞ്ചുവാസരംകൊണ്ടു മഹീസുരൻ

പാലാഴിമാതുതൻ കാന്തൻതന്റെ

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/27&oldid=220109" എന്ന താളിൽനിന്ന് ശേഖരിച്ചത്