താൾ:1926 MALAYALAM THIRD READER.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിവേകം.
3


സ്വന്ത അച്ചിന്മേൽ പരിവർത്തനം ചെയ്യുന്നുണ്ടെന്നും ഒരിക്കൽ തിരിഞ്ഞു വരുവാൻ ഇരുപത്തഞ്ച് ദിവസം വേണ്ടി വരുമെന്നും ഊഹിച്ചിരിക്കുന്നു.

സൂര്യനാലത്രേ വായുവിനും ജലത്തിനും ചൂടുതട്ടി ചലനം ഉണ്ടാകുന്നത്. ഭൂമിയിൽ സസ്യാദികളും ജീവജാലങ്ങളും ഉണ്ടാകുന്നതിനു വേണ്ട ഊഷ്മാവും പ്രകാശവും തരുന്നതും സൂര്യൻ തന്നെ. സമുദ്രജലം ആവിയായിത്തീർന്ന് മുറയ്ക്കു് മേഘമായി പരിണമിച്ച് ശുദ്ധജലമായ മഴയായി തിരിയേ ഭൂമിയിൽ പതിക്കാനും സൂര്യന്റെ സഹായം വേണം. സമയം അറിയുന്നതും സൂര്യനെ നോക്കിയത്രേ. ഇത്ര മഹാശക്തിയും തേജസ്സും ഉള്ള ഒരു ഗോളത്തെ മനുഷ്യർ ഈശ്വരനായി സങ്കല്പിച്ച് വന്ദിക്കുന്നതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല.



പാഠം ൨.


വിവേകം.


ഒരു ധനികനായ പ്രഭു ഒരിക്കൽ ദേശസഞ്ചാരം ചെയ് വാൻ നിശ്ചയിച്ചു. പുറപ്പെടുന്ന സമയം അദ്ദേഹം തന്റെ ഭൃത്യന്മായിൽ മൂന്നുപേരെ അടുക്കൽ വിളിച്ച് ആദ്യത്തേവനു് പത്തു പവനും , രണ്ടാമനു് അഞ്ചു് പവനും മൂന്നാമനു് ഒരു പവനും കൊടുത്തിട്ടു് ഇപ്രകാരം പറഞ്ഞു: "ഞാൻ ദേശസഞ്ചാരത്തിനു് പോകുന്നു. വരാൻ കുറേക്കാലം ചെല്ലും. മടങ്ങി എത്തുമ്പോൾ ഞാൻ ഇപ്പോൾ നിങ്ങൾക്ക് തന്നിട്ടുള്ള നാണയങ്ങൾ തിരിയേ ആവശ്യപ്പെടും. ഞാൻ തന്നത് നിങ്ങൾ സ്വാമിഭക്തിയോടുകൂടി സൂക്ഷിച്ചാൽ നിങ്ങൾക്ക് ശ്രേയസ്സുണ്ടാകും."

പ്രഭു നാടുവിട്ടു് പോയ ഉടൻ ഒന്നാമൻ തന്റെ പത്തു്

1*


"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/7&oldid=155035" എന്ന താളിൽനിന്ന് ശേഖരിച്ചത്