താൾ:1926 MALAYALAM THIRD READER.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   പാഠം ൨൧

   സമുദ്രം

  നാം അധിവസിക്കുന്ന ഭൂമിയിൽ സ്ഥലവും ജലവും ഉണ്ടല്ലോ. അതിൽ സ്ഥലത്തെ അല്ലെങ്കിൽ കരയെ അടിസ്ഥാനപ്പെടുത്തി ജലഭാഗത്തിനു് പല പേരുകളും പറഞ്ഞുവരുന്നുണ്ട് . വടക്കേ അറ്റത്തുള്ളതിനു വടക്കേ മഹാസമുദ്രം അഥവാ 'ആട്ടിക്കു് സമുദ്രം എന്നും, തെക്കുള്ളതിനു് തെക്കേ സമുദ്രം അല്ലെങ്കിൽ 'അൻറ്റാട്ടിക്ക്' സമുദ്രം എന്നും, കിഴക്കുള്ളതിനു്, അതിൽ ആദ്യം കപ്പലോടിച്ചവർ അതു് ശാന്തമായി കിടന്നതു് കണ്ടു് , ശാന്തസമുദ്രം അല്ലെങ്കിൽ 'പാസിഫിക്കു്'സമുദ്രം എന്നും, പടിഞ്ഞാറുള്ളതിനു്, യൂറോ-പ്പിലേ ചില ഇതിഹാസങ്ങളിൽ ഒരു നായകനായ'അറ്റലസ്' എന്ന ഒരാളുടെ പേരു് 'അറ്റലാൻറിക്കു്' സമുദ്രം എന്നും പേർ പറയുന്നു.
 ഇത്കൂടാതെ അറബിദേശത്തിന്റെ സമീപത്തുള്ളത് അറബിക്കടൽ, ചെമ്പ് നിറമുള്ളത് ചെങ്കടൽ, കറപ്പു് നിറമുള്ളത് കരിങ്കടൽ, ഇത്യാദിയായി അതാത് സംഗതികളെ അടിസ്ഥാനപ്പെടുത്തി കടലുകൾക്ക് പല പേരുകളും ഉണ്ട്. കടലിലെ നിറഭേദം കരയിൽനിന്ന് നദികൾ കൊണ്ടുവരുന്ന കലക്കലിനാലോ വെള്ളത്തിലുള്ള പരമാണുക്കളായ ചില ജന്തുക്കളാലോ ഉണ്ടാകുന്നതാണ്.
 സമുദ്രത്തിന്റെ താഴ്ച പല ദിക്കിലും പല വിധമാകുന്നു. ശരാശരി താഴ്ച പതിനായിരത്തഞ്ഞൂറടി അല്ലെങ്കിൽ രണ്ടേകാൽമൈൽ ആണ്. ഏറ്റവും അഗാധമായ ദിക്കിലേ താഴ്ചമുപ്പത്തോരായിരത്തറുനൂറ്റിപ്പതിന്നാലടി അല്ലെങ്കിൽ ഏകദേശം ആറു് മൈലാകുന്നു. കരയ്ക്ക് ശരാശരി പൊക്കം ഇരുപത്തിമൂവ്വായിരം അടിയും, ഉള്ളതിൽ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/57&oldid=155029" എന്ന താളിൽനിന്ന് ശേഖരിച്ചത്