താൾ:1926 MALAYALAM THIRD READER.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാഠപുസ്തകം.




പാഠം ൧.


സൂര്യൻ.


ദിവസംപ്രതി നീക്കമില്ലാതെ കിഴക്കുദിച്ച് നമുക്ക് വെളിച്ചവും ചൂടും തന്ന് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യൻ എന്നത് എന്താണ്? ഇത് എപ്പോഴും അത്യുഷ്ണത്തോടും പ്രകാശത്തോടും കൂടി ജ്വലിച്ചുകൊണ്ടിരിക്കുന്ന മഹത്തായ ഒരു ഗോളമാകുന്നു. സൂര്യൻ ഭൂമിയിൽ നിന്ന് ഒൻപത്കോടി ഇരുപത്തിയൊന്ന് ലക്ഷം മൈൽ ദൂരെ സ്ഥിതിചെയ്യുന്നു. ഇതിൻ്റെ വലിപ്പം ഭൂമിയുടെ വലിപ്പത്തിൻ്റെ പതിമൂന്ന് ലക്ഷം മടങ്ങാണ്. സൂര്യന് ഭൂമിയേക്കാൾ മൂന്ന് ലക്ഷത്തൻപതിനായിരമിരട്ടി ഘനമുണ്ട്. ഇതെല്ലാം ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഗണിച്ചറിഞ്ഞിട്ടുള്ളതാകുന്നു. നാം ഗ്രഹങ്ങൾ എന്ന് പറയുന്നത് ഭൂമി, ചൊവ്വാ, ബുധൻ, വ്യാഴം, ശുക്രൻ, ശനി മുതലായവയെയാകുന്നു. സൂര്യനെ ചുറ്റുന്ന ഭൂമിയ്ക്ക് സൂര്യനെ ഒരിക്കൽ വലത്തു വയ്ക്കാൻ മുന്നൂറ്ററുപത്തഞ്ച് ദിവസം വേണം. ഈ കാലത്തിനു നാം ഒരു വർഷമെന്ന് പേർ പറയുന്നു.

ആകാശത്തിൽ മിന്നിക്കാണുന്ന നക്ഷത്രങ്ങൾ ഓരോന്നും ഓരോ സൂര്യബിംബം ആണെന്നും ഓരോന്നിനേയും ചുറ്റി അനവധിഗോളങ്ങളുണ്ടെന്നും ഭൂമിയിൽ നിന്നും ലക്ഷോപലക്ഷം കാതം ദൂരത്താകയാൽ ഈ ഗോളങ്ങൾ ദൃഷ്ടിക്ക് അഗോചരങ്ങളാണെന്നും ജ്യോതിശ്ശാസ്ത്രജ്ഞന്മാർ പ്രസ്താവിക്കുന്നു. മേൽ വിവരിച്ച ചൊവ്വാ മുതലായ ഗ്രഹങ്ങൾ

1


"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/5&oldid=174642" എന്ന താളിൽനിന്ന് ശേഖരിച്ചത്