താൾ:1926 MALAYALAM THIRD READER.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
41
ജപ്പാനിലേ കുട്ടികൾ.

അതിന്റെ ഇടത്തുവശത്തു തുടങ്ങുകയായി. അവരുടെ പുസ്തകങ്ങൾ അച്ചടിച്ചിരിക്കുന്നതും ഇങ്ങനെയാണു്. ഈ നാട്ടിൽ ഹിന്ദുസ്ഥാനിപുസ്തകങ്ങളുടെ മട്ടും ഏകദേശം ഇതു്പോലെത്തന്നെ; എന്നാൽ ഹിന്ദുസ്ഥാനിക്കാർ വലതുവഴത്തുനിന്നു ഇടത്തോട്ടു് എഴുതുന്നു എന്നല്ലാതെ വരികൾ പത്തിയായി കിഴോട്ടു് എഴുതുന്നില്ല.

3Rdr-45.JPG

ജപ്പാനില കുട്ടികൾ എല്ലാവരും സൽസ്വഭാവികളാണു്. അവർക്കു് ഗുരുക്കന്മാരോടു് അതിഭക്തിയും ആദരവും ഉണ്ടു്. വാധ്യാന്മാരെ കണ്ടാലുടൻ അവർ താണു് കുമ്പിടുന്നു. വാധ്യാരും ആ വിധത്തിൽ അതിനെ സ്വീകരിക്കുന്നു. വീട്ടിൽ പോയാൽ അവൎക്ക് പല മാതിരി കളികൾ ഉണ്ടു്. പട്ടം പറപ്പിയ്ക്കുക അവരുടെ മുഖ്യ വിനോദമാകുന്നു. ഇതിൽ ചില മത്സരങൾ ഉണ്ടു്. കണ്ണാറ്റിച്ചില്ലു് പൊടിച്ചു് പശകൂട്ടി പട്ടത്തിന്റെ നൂലിന്മേൽ തേച്ചു ഉണക്കും. രണ്ടു് കുട്ടികൾമത്സരിച്ചു് പട്ടമ്പറപ്പിയ്ക്കുമ്പോൾ നൂലു് കൂട്ടി മുട്ടും. ആരുടെ നൂലു് മറ്റതിനെ അറുത്തു് മുറിയ്ക്കുന്നുവോ അവൻ ജയിച്ചു എന്നാണു് വയ്പു്.

പെൺകുട്ടികൾക്കു പാവകളിയിൽ ഭ്രമം കലശലാണു്. ഓരോ കുട്ടിയുടേയും കൈയിൽ വളരെ പാവകൾ കാണും. ആണ്ടിലൊരിക്കൽ പാവകൾക്കു് ഉത്സവം ഉണ്ടു്. അന്നു പല മാതിരി പാവകളെ എടുത്തു് അവർ പരസ്പരം കാണി

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/45&oldid=155023" എന്ന താളിൽനിന്ന് ശേഖരിച്ചത്