ജ്ഞാനപ്പാന
ജ്ഞാനപ്പാനയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്.
ഭക്തിപ്രസ്ഥാനത്തിന്റെ പൊതുവായ പശ്ചാത്തലവും പൂന്താനം നമ്പൂ
തിരിയെന്ന കവിയുടെ ഭക്തിയും അതിനു വ്യക്ത്യനുഭവങ്ങളുമായുള്ള ജൈവ
ബന്ധവുമെല്ലാം ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും ഭാഗമാണ്. ലളിത
ഭക്തിയുടെ ഒരു പ്രതീകമായിത്തന്നെ പൂന്താനം അവരോധിക്കപ്പെട്ടിട്ടുണ്ട്.
ഈശ്വരഭക്തി, ദേശഭക്തി, സമൂഹവിമർശനം എന്നിവയിൽ പൂന്താനം ഒരു
സാധാരണ കേരളീയന്റെ മനോഭാവമാണ് പുലർത്തുന്നത്. അവ പലപ്പോഴും
അവതരിപ്പിക്കുന്നത് സ്വയം അനുഭവിച്ചറിഞ്ഞ കാര്യങ്ങളെന്ന നിലയ്ക്കു
തന്നെയാണ്. നമ്പൂതിരിഭാഷാഭേദത്തിന്റെ വ്യവഹാരരീതി പ്രകടമാകുന്ന
ശൈലിയാണ് ഇത്തരമൊരു വൈയക്തികാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറെ
സഹായിക്കുന്നത്. ഭാരതമൊട്ടാകെ പ്രചാരം സിദ്ധിച്ച ഭക്തിപ്രസ്ഥാനത്തിന്റെ
ലക്ഷ്യങ്ങളുടെ കേരളീയമായ പരിപ്രേക്ഷ്യമാണ് പൂന്താനം കൃതികൾ.
സാമൂഹികമായും ഭക്തിപരമായും സദാചാരപരമായും സാധിക്കേണ്ട ഈ
മൂല്യങ്ങൾ സാക്ഷാത്ക്കരിക്കുന്നത് ജ്ഞാനപ്പാനയിലൂടെയാണ്. അഥവാ,
വൈദികസംസ്ക്കാരമൂല്യങ്ങളുടെ ജനകീയവ്യാഖ്യാനമെന്ന നിലയിൽതന്നെ
നിന്നുകൊണ്ട് അതേ മൂല്യങ്ങളുടെ സാമൂഹികമായ ചൂഷണത്തെയും
പ്രയോഗരീതിയെയും നിഷേധിക്കുകയാണ് ജ്ഞാനപ്പാന ചെയ്യുന്നത്.
ജ്ഞാനപ്പാനയ്ക്ക് നിലവിലുള്ള പാഠങ്ങളിൽതന്നെ വൈജാത്യങ്ങ
ളുണ്ട്. പ്രസിദ്ധീകൃതപാഠങ്ങളിൽനിന്നു ധാരാളം വ്യത്യസ്തതകളുണ്ടെന്നതു
മാത്രമല്ല ഗുണ്ടർട്ടിൽനിന്നു ലഭ്യമായ പാഠത്തിന്റെ പ്രസക്തി. പ്രസിദ്ധീകൃത
പാഠങ്ങളിലെ കാവ്യാരംഭമായ 'ഗുരുനാഥൻ തുണചെയ്തക സന്തതം' എന്ന
വരിക്കു മുൻപു തന്നെ ഇരുപത്തിനാലു വരികൾ ഇതിൽ കൂടുതലുണ്ട്.
കാവ്യത്തിനിടയ്ക്കും ചില വരികൾ അധികമായുണ്ട്. എന്നാൽ, സുപ്രസിദ്ധ
മായ ചില വരികൾ ഇതിൽ കാണുന്നില്ല. ഇതൊന്നും യാദൃച്ഛികമല്ലെന്ന്
പ്രസ്തുത വരികളുടെ പരിശോധനയിൽനിന്നു വ്യക്തമാകും.
ജ്ഞാനപ്പാനയുടെ വ്യാഖ്യാതാക്കളും പഠിതാക്കളുമായ പലരും ഗുരു
വന്ദനത്തോടെയുള്ള കാവ്യാരംഭം ശ്രദ്ധിച്ചിട്ടുണ്ട്.
'ജ്ഞാനത്തിന് കാരണഭൂതനും ഉപദേഷ്ടാവും ഗുരുവാകയാൽ ഗ്രന്ഥ
കാരൻ ഒന്നാമതായി ഗുരുവിനെ വന്ദിച്ചിരിക്കുന്നു’ (കെ.വാസുദേവൻ മൂസ്സത്',
പൂന്താനം,കൃതികൾ, പു.83).
പക്ഷേ, നിർദോഷമായ ഇത്തരം പ്രസ്താവങ്ങൾക്കുപരി കൃതികളുടെ
പൗർവാപര്യത്തെയും കർതൃത്വത്തെയും സംബന്ധിച്ച പല നിഗമനങ്ങളി
ലേക്കും ഈ കാവ്യാരംഭം ഗവേഷകരെ നയിച്ചിട്ടുണ്ട്.
“ഗുരുനാഥന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ്
കാവ്യത്തിന്റെ തുടക്കം.'സന്താനഗോപാലം പാന'യിൽ ഗണപതി,
സരസ്വതി, വിഷ്ണു, ശ്രീനീലകണ്ഠനെന്ന ഗുരുനാഥൻ എന്നിവരെയെല്ലാം
വണങ്ങുന്നുണ്ട്. കുറേക്കൂടി പക്വതവന്ന കവി ഒരേയൊരു 'ഗുരുനാഥ' ശബ്ദത്തിൽ ഇവരെയെ
ല്ലാം ഒതുക്കുന്നു. സർവേശ്വരനായ ഗുരുനാ
ഥനെന്നു സങ്കല്പിച്ചാൽ അതിൽ എല്ലാമടങ്ങും" (പ്രൊഫ.ചെറുകുന്നം
54