Jump to content

താൾ:ഹാസ്യരേഖകൾ.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്രാധിപൎക്കുള്ള കത്തുകൾ

സർ,

കഴിഞ്ഞ 'ജനാരവ'ത്തിൽ ഒരു അദ്ധ്യാപകൻ എഴുതിയിരുന്നതു വാസ്തവമാണെങ്കിൽ ഈ കാൎയ്യം നമ്മുടെ വിദ്യാഭ്യാസ അധികൃതന്മാരുടെ ആലോചനയ്ക്കു വിഷയീഭവിക്കേണ്ട കാലം വൈകിയിരിക്കുന്നു. രാജ്യത്തിലെ എല്ലാത്തരം സ്കൂളുകളിലും തിരുവിതാംകൂർ ഭൂമിശാസ്ത്രം നിൎബ്ബന്ധവിഷയമാക്കേണ്ടതാണ്.

രാജ്യഭക്തൻ.


ഇങ്ങനെ ഇങ്ങനെ ഇങ്ങനെ വാദം നീളുന്നു. ഒടുവിൽ ചില സംവത്സരങ്ങൾക്കു ശേഷം--

"ഈ വാദം ഇതോടെ അവസാനിപ്പിച്ചിരിക്കുന്നു."


എന്നു്, പത്രാധിപർ.


"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/75&oldid=224285" എന്ന താളിൽനിന്ന് ശേഖരിച്ചത്