അമേരിക്കയിൽ 'യെ(എ)ല്ലോപ്രെസ്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം പത്രങ്ങൾ ഉണ്ടെന്നും, അവയോടു സാമ്യം വഹിക്കുന്ന പത്രങ്ങൾ തിരുവിതാംകൂറിൽ അശേഷമില്ലെന്നും ഒന്നോ രണ്ടോ ഉണ്ടെന്നു പറവാൻ തക്കവിധത്തിൽ ഇല്ലെന്നും ഇല്ലെന്നു സത്യം ചെയ്യത്തക്കവിധത്തിൽ അത്ര അസുലഭമാണോ എന്നു സംശയമാണെന്നും അങ്ങനെയല്ലെന്നും ഒക്കെ 'മലയാളി' വായനക്കാൎക്ക് ഈയിടെ മനസ്സിലാക്കാൻ ഇടയായിട്ടുണ്ടല്ലോ. 'യെ(എ)ല്ലോപ്രെസ്സ്'ണ്ടെങ്കിലും അമേരിക്കയിൽ പത്രറഗുലേഷനില്ലെന്നും പത്രറഗുലേഷനുണ്ടെങ്കിലും തിരുവിതാംകൂറിൽ യെ(എ)ല്ലോപ്രെസ്സില്ലെന്നും കൂടി ആ പ്രതിപാദനങ്ങളിൽ നിന്നും വിശദമായിരിക്കും. ഇങ്ങനെ പത്രറഗുലേഷനും എല്ലോപ്രസ്സും കുതിരയും വണ്ടിയും പോലെ ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നു വരികിൽ നമുക്കും ഒരു എല്ലോപ്രസ്സുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നമ്മുടെ പത്രറഗുലേഷനെ എല്ലോപ്രസ്സുള്ള അമേരിക്കയച്ചുകൊടുക്കുക എന്ന കാൎയ്യം അസാധ്യവും അതിനു വേണ്ടിവരുന്ന ചിലവു വഹിക്കാൻ തക്ക സംഘടന തിരുവിതാംകൂർപത്രങ്ങൾക്കു തൽക്കാലമില്ലാത്തതുമാകുന്നു. ആകയാൽ അടുത്തതായി എല്ലോപ്രസ്സിന്റെ ശരിയായ വിവരങ്ങൾ മനസ്സിലാക്കി അതിനെ നമ്മുടെ നാട്ടിൽ പ്രചരിപ്പിക്കുക എന്ന പദ്ധതി മാത്രമേ നമുക്കു സ്വീകരിക്കാൻ നിവൃത്തികാണുന്നുള്ളു എ
താൾ:ഹാസ്യരേഖകൾ.pdf/67
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
"പത്രധൎമ്മം"