കളാലും സ്വീകാരമല്ലാത്ത ഒരു വഴിപിഴച്ച പദ്ധതിയാണ് ഇക്കാൎയ്യത്തിൽ ഈ ഗവൎമ്മെൻറ് അവലംബിച്ചുപോരുന്നത്. പച്ചവെള്ളം പച്ചവെള്ളം തന്നെ. അതു ജാതിമതഭേദമന്യേ രാജ്യത്തിലെ നാനാവൎഗ്ഗക്കാൎക്കും ഒന്നുപോലെ ഉപയോഗപ്രദമാക്കിത്തീണ്ടതു പരിഷ്കൃതമെന്നഭിമാനിക്കുന്ന എല്ലാ ഗവണ്മെൻറുകളുടേയും കൎത്തവ്യമാകുന്നു.
നിവൎത്തനം ജയിച്ചു എന്നുള്ളതിനു സംശയമില്ല."
പച്ചവെള്ളമോഷ്ടാക്കൾ
പച്ചവെള്ളം കുറുപ്പോ വെളുപ്പോ എന്നു ചിന്തിച്ചിട്ടാവശ്യമില്ല. അതു നായന്മാൎക്കുള്ളതാണ്. രാജ്യം നായന്മാരുടെ വകയാകുന്നു. വെള്ളം അധികം കുടിക്കുന്നതും അവർതന്നെ. ആകയാൽ ഗവൎമ്മെൻറിനോടു മല്ലിട്ടു രാജ്യത്തെ ആപൽഗൎത്തത്തിലേയ്ക്കു വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന പച്ചവെള്ളമോഷ്ടാക്കളായ പ്രക്ഷോഭക്കാരെ ആകമാനം നാട്ടിൽ നിന്നും ഉടൻ ബഹിഷ്ക്കരിക്കേണ്ടതാണ്.
പച്ചവെള്ളം പിതൃസ്വത്തോ?
"പച്ചവെള്ളം ആരാന്റെയും പിതൃസ്വത്താണെന്നാണ് ചിലരുടെയൊക്കെ ഭാവം. ഒരു നായർ, ഡിപ്പാർട്ടമെൻറുമേലദ്ധ്യക്ഷക്ഷനായിരുന്നപ്പോൾ 'സ്വ'ജാതീയനായ ഒരു മോട്ടോർഡ്രൈവറെ ദീനരായ അനേകം ജനങ്ങളുടെ അവശതകളെ പരിഹരിക്കാനുള്ള പച്ചവെള്ളം കൊടുപ്പുദ്ധ്യോഗസ്ഥനായി രൂപാന്തരപ്പെടുത്താൻ ശ്രമിച്ചു കഥ ഞ