Jump to content

താൾ:ഹാസ്യരേഖകൾ.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പച്ചവെള്ളത്തിന്റെ നിറം

ണമിക്കുന്നതിൽ അതിശയിക്കാനില്ലല്ലോ. ഇന്നലെവരെ പച്ചവെള്ളം കറുപ്പാണെന്നു പ്രസംഗമണ്ഡപങ്ങളിലും പത്രപംക്തികളിലും ഒരുപോലെ മുറവിളികൂട്ടിക്കൊട്ടിരുന്ന നായന്മാർ ഇന്നു് അതു വെളുപ്പാണെന്നു വാദിക്കുന്നതിലും വാഴ്ത്തുന്നതിലും, സ്ഥാനത്തിലും അസ്ഥാനത്തിലും കൊട്ടിഗ്ഘോഷിക്കാൻ പുറപ്പെടുന്നതിലും നിന്നു വെളിവാകുന്നതു നിവൎത്തനത്തിന്റെ അവിതൎക്കിതമായ വിജയം ഒന്നു മാത്രമാണു്."

(മ...മ)


പച്ചവെള്ളമോ പതിയൻശൎക്കരയോ?

"ബഹുമാനമേറിയ പൊന്നുതമ്പുരാൻ ഗവൎമ്മെന്റു നീതിയോടും നയത്തോടും കൎമ്മകുശലതയോടും ഈ നാട്ടിലെ ആബാലവൃദ്ധമുള്ള പ്രജാലക്ഷങ്ങൾക്കാസകലം പരിപൂൎണ്ണതൃപ്തിയാംവണ്ണം രാജ്യഭരണം നിർവ്വഹിച്ചുവരവ്, സമാധാനവൈരികളായ ചില നിവൎത്തനകങ്കാളങ്ങൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ എത്രമാത്രം ബീഭത്സവും ജുഗുപ്സാവഹവുമായിരിക്കുന്നു എന്നു നോക്കുക! തങ്ങളുടെ നന്ദികേടിൻറയും കുത്സിതമനോവൃത്തിയുടേയും ഒരു ബലപ്രതിലനം മാത്രമെന്നല്ലാതെ ഇക്കൂട്ടരുടെ സൃഗാലനങ്ങൾക്കു ഞങ്ങൾ അതിൽ കൂടുതലായി യാതൊരു വിലയും കാണുന്നില്ല. നിമ്മലവും പാലുപോലെ വെളുത്തതുമായ പച്ചവെള്ളത്തെ ഇക്കൂട്ടർ മനഃപൂർവ്വം കറുപ്പിക്കാൻ ചെയ്തു വരുന്ന ഭഗീരഥയത്നങ്ങൾ കാണുമ്പോൾ നിവൎത്തനമഞ്ഞപ്പിത്തം പിടിച്ച അവരുടെ ദൃഷ്ടികളിൽ ആ വസ്തു പതിയൻശൎക്കരയായിട്ടല്ലേ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു് എന്നു

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/63&oldid=223491" എന്ന താളിൽനിന്ന് ശേഖരിച്ചത്