കനുംകൂടിയാണ്. ആകയാൽ കമ്പനിക്കായ്യങ്ങളെല്ലാം വ്യവസായ നിയമങ്ങൾ (business methods) അനുസരിച്ചു നടത്തപ്പെടുന്നതും, അഡ്വാൻസോടുകൂടാത്ത അപേക്ഷകൾ ഗൌനിക്കുന്നതല്ലാത്തതുമാകുന്നു. ഞങ്ങളുടെ 'ചിട്ട'യ്ക്കും പ്രവൎത്തനരീതിക്കും ഉദാഹരണമായി ഒരു കറസ്പാണ്ടൻസ് മാതൃക ചുവടെ ഇദ്ധരിക്കുന്നു.
നാടകസംസ്കരണക്കമ്പനി ക്ലിപ്തം, തിരുവനന്തപുരം.
ശ്രീമാൻ, ആലംകോവിൽ ആദിച്ചൻ നായർ അവർകൾക്കു.
ഡിയർ സർ,
നിങ്ങളുടെ കൃതിയായ 'തങ്കമ്മയുടെ ചെങ്കണ്ണ്' എന്ന ഗദ്യനാടകത്തിനു് അവശ്യം വേണ്ടതായ കേടുപാടുകൾ തീക്കുന്നതിനും അറ്റകുറ്റപണിക്കു മായി വേണ്ടിവരുന്ന ചിലവിന്റെ ഒരടങ്കൽ തയ്യാറാക്കി ഇതോടൊന്നിച്ചയച്ചുകൊള്ളുന്നു. പണം ഉടൻ മണിയാർഡരായി അയപ്പാനപേക്ഷ. മണിയാർഡർ കിട്ടിക്കഴിഞ്ഞാലുടനേ ജോലി ആരംഭിക്കുന്നതാണ്. നിഷ്കൎഷിച്ചുള്ള പരിശോധനയിൽ ഇനിയും തെറ്റുകൾ കാണപ്പെടുന്നപക്ഷം ഒരു സപ്ലിമെൻററി ബിൽ അയയ്ക്കുന്നതായിരിക്കും. ഞങ്ങളുടെ ശ്രദ്ധാപൂയമായ സഹായം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതാണെന്ന് ഉറപ്പുപറഞ്ഞു കൊണ്ടു്
നിങ്ങളുടെ വിധേയർ
വി. ഈ, ജി. എം. ആൻഡ് കോ.