Jump to content

താൾ:ഹാസ്യരേഖകൾ.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'ഹാസ്യരേഖകൾ' എന്ന ഈ കൃതി മുൻപറഞ്ഞ വിധമുള്ള 'ഗദ്യ'ങ്ങളുടെ ഒന്നാം വാല്യമാണ്. പ്രതിപാദ്യങ്ങളിൽ ഒരു നല്ല പങ്കും പത്തുപതിനഞ്ചു കൊല്ലം മുമ്പു 'കേസരി' മുതലായ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നതുമാണ്. താരതമ്യേന നവീനങ്ങളായി ചിലതും ഇല്ലെന്നില്ല. ഇതേ പ്രസ്ഥാനത്തിലുൾപ്പെടുന്നതും എന്നാൽ ചിരിക്കാൻ കൂടുതൽ വക നൽകുന്നതെന്നു കരുതപ്പെടുന്നതുമായി, "ഫലിതരംഗങ്ങൾ' എന്ന പേരിൽ വേറൊരു സമാഹാരം ഉടനേതന്നെ അച്ചടി തുടങ്ങിക്കൊള്ളാമെന്നും ഇതിന്റെ പ്രസാധകന്മാർ ഏറ്റിട്ടുമുണ്ട്. അവര് ഭദ്രം ഭവിക്കട്ടെ - നിങ്ങൾക്കും.

ഒരു വാക്കുകൂടി: ശ്രീ. പി. ജി. നീലകണ്ഠപ്പിള്ളയെപ്പറ്റി

ഇരുപത്തഞ്ചു കൊല്ലം മുമ്പ്, കോളേജ് ക്ലാസ്സുകളിൽ വച്ചാരംഭിച്ച ഒരു മൈത്രീബന്ധം, കൂടുതൽ മുറുക്കമുണ്ടാവേണ്ട മറ്റു ചില ബന്ധങ്ങളെ പോലെ ശത്രുതയുടെ ഗൎത്തത്തിലോ, ഉദാസീനതയുടെ ഊഷരത്തിലോ പതിക്കാതെ, അഭ്യാപി ഊൎജ്ജിതത്തോടെ വൎത്തിക്കുന്നത് അദ്ദേഹത്തിന്റെ അക്ഷുണ്ണമായ നൎമ്മബോധം ഒന്നുകൊണ്ടാണത്രേ. ഈ നൎമ്മബോധം പ്രസ്തുതമായ പുസ്തകസമൎപ്പണത്തിലും അക്ഷോഭ്യമായി തെളിഞ്ഞു പുലരുമാറാകട്ടെ!

ആലുവാ,

ആഗസ്റ്റ് പത്ത്, 1951.


സീതാരാമൻ


"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/6&oldid=221584" എന്ന താളിൽനിന്ന് ശേഖരിച്ചത്