Jump to content

താൾ:ഹാസ്യരേഖകൾ.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചവറ്റുകൊട്ട

'അമ്പലവിശ്വാസിയും തിങ്ങൾഭജനക്കാരനു'മായ ഈ കൈരളീസേവകൻ പഴത്തൊലിയെപ്പറ്റി എഴുതുക മാത്രമല്ലാ, പണ്ടത്തെ വാസുഭട്ടേരിക്കൊപ്പം വല്ല ദേവീനിവേദ്യമായ പഴത്തൊലിയും ഗോപ്യമായി ആസ്വദിക്കകൂടി ചെയ്തിട്ടില്ലേ എന്നു ഞങ്ങൾക്കൊരു ശങ്ക; പക്ഷേ, ഇക്കാൎയ്യത്തെക്കുറിച്ചു്, ഗ്രന്ഥകാരന്റെ കിളരം, വണ്ണം, തൂക്കം മുതലായ വിവരങ്ങൾ സമഷ്ടിയായി പ്രതിപാദിക്കുന്ന അവതാരികാകൎത്താവു യാതൊന്നും തന്നെ പറഞ്ഞുകാണുന്നില്ല.

'ചവറുകൊട്ട'യ്ക്കു ഞങ്ങൾ കാണുന്ന ന്യൂനത ഒന്നു മാത്രം. അതു താഴെ കാണിക്കും വിധമോ മറോ ഒരു അകാരാദിയും കൂടി പുസ്തകത്തിനു അനുബന്ധമായി ചേൎത്തിരുന്നെങ്കിൽ വളരെ `രസ`മായിരുന്നേനെ എന്നുള്ളതാണ്.

അകാരാദി

അകത്തിട്ടാൽ പുറത്തറിയാം പഴഞ്ചൊല്ല
(എപ്പോഴും യഥാൎത്ഥമല്ലെങ്കിലും അതും സ്പഷ്ടം.)
ഗണ്ഡസ്ഥലങ്ങൾ ക്ഷൌരക്കാര്യം
ജമദഗ്നിയുടെ പുത്രൻ നമ്പൂരിയായതു്
ഡോക്ടർ ആയാൽ അന്തഃപുരപ്രവേശം എളുപ്പം
നീരന്ധ്രോച്ചകുചങ്ങൾ
(ആരുടെയെന്നു റോാക്കിക്കാണുക)
ത്രിശങ്കു സ്വൎഗ്ഗം
(കരിക്കട്ടകൾക്ക് എങ്ങനെ കിട്ടി എന്നു്)

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/51&oldid=223109" എന്ന താളിൽനിന്ന് ശേഖരിച്ചത്