Jump to content

താൾ:ഹാസ്യരേഖകൾ.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചവറ്റുകൊട്ട

അക്കങ്ങൾ ഇട്ടിരിക്കുന്നതു വിഷയങ്ങളുടെ അനുക്രമം കാണിപ്പാനാണ്.

ഒരു മണൽത്തരി, അതിഗഹനങ്ങളായ ചില ചിന്തകളെ ചില മലയാളകവികളിൽ ഉദ്ദീപിപ്പിക്കുന്ന ഇക്കാലത്ത് അതിലും എത്രയോ വലുപ്പമേറിയ കരിക്കട്ടപോലുള്ള പദാത്ഥങ്ങൾ എന്തുകൊണ്ട് മി. മേനവനെ സാഹിത്യം നിൎമ്മിക്കുന്നതിനു പ്രേരിപ്പിച്ചുകൂടാ? എന്നാൽ പേരു കേൾക്കുമ്പോൾത്തന്നെ ഭിന്നപ്രകൃതികളെന്നു തോന്നാവുന്ന ഈ വസ്തുക്കളിൽ മിക്കതിലും സ്ഥായിയായി നില്ക്കുന്ന രസം ഒന്നുതന്നെയാണ്. ഇവിടെയത്ര മി. മേനവന്റെ മനോധർമ്മം, നിഴലിച്ചുകാണുന്നതും. മുൻവിവരിച്ച പദാൎത്ഥങ്ങളിൽ കുപ്പിച്ചില്ലു് എന്നതിലൊഴിച്ചു മറ്റേഴിലും അവയെ അപഗ്രഥിച്ചു നോക്കുന്നപക്ഷം ഉത്തമസാധാരണഘടകമായി കാണപ്പെടുന്നതു 'കരി' എന്ന തത്ത്വമാകുന്നു. നവീനശാസ്ത്രം 'കരി'യും തനി വൈരവും ഒരു തത്ത്വത്തിന്റെ വിവിധരൂപങ്ങളെന്നു വിശ്വസിക്കുന്ന കാലത്തോളം മി: മേനോന്റെ ഈ പുതിയ പ്രസ്ഥാനവും ഭാഷയ്ക്കു ഭൂഷണമെന്നോ ഭൂഷണമെന്നോ രുചിഭേദം അനുസരിച്ചു വിവക്ഷിക്കപ്പെടാമെന്നുള്ളതിൽ ആക്ഷേപത്തിനു വകയില്ല.

ഇതു തികച്ചും ഒരു പുതിയ പ്രസ്ഥാനമാണെന്നാ, നവീനവീക്ഷണകോണമാണെന്നോ അവതാരികാകാരനോടൊപ്പം ഞങ്ങളും പറയാൻ തയ്യാറില്ല. എന്താണെന്നുവരികിൽ ചക്കമടലു്, പുല്ലു്, പഴത്തൊലി മുതലായ സസ്യങ്ങളേയോ കുപ്പിച്ചില്ല, കരിക്കട്ടെ എന്നിത്യാദി ധാതു

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/49&oldid=222887" എന്ന താളിൽനിന്ന് ശേഖരിച്ചത്