ലും ഈ പാഴുവേലയ്ക്ക് ഒരുങ്ങുന്ന ആൾ മഹാ അബദ്ധന്തന്നെ. പിന്നെ നോക്കുക, പറഞ്ഞിരിക്കുന്നതു്: ലോകത്തു് ഇതിനെ ജയിപ്പാൻ മറ്റു യാതൊരു കാഴ്ചയുമില്ലത്രേ. ഈ കവി, ഹിമാലയത്തിലെ പൂർണ്ണചന്ദ്രോദയമോ ഐസ്‌ലണ്ടിലെ ധ്രുവദീപ്തിയോ കണ്ടിട്ടും കേട്ടിട്ടുമില്ലെന്നു തീൎച്ചതന്നെ. എവറസ്റ്റ് കൊടുമുടിയുടെ ഗാംഭീൎയ്യമോ, സഹാറയിലെ സികതാടവികളുടെ സിതസ്നിഗ്ദ്ധതയോ ഈ വാഗ്യാപാരിയുടെ ഭാവനാപഥത്തിൽ നിഴലാടിയിട്ടുപോലുമില്ലത്രേ. ഒരു സാർവ്വലൗകികതത്ത്വമായിട്ടല്ല, ഒരു പകുതിയുടെ അഭിപ്രായം മാത്രമായിട്ടാണ് കവി ഇങ്ങനെ വിവരിക്കുന്നതെങ്കിൽപ്പോലും, ആ അഭിപ്രായം വെറും ബാലിശവും അപൂൎണ്ണവുമെന്നാണ് എനിക്കു തോന്നുന്നതു്. ഇപ്രകാരമെല്ലാമായേയ്ക്കും വായനക്കാരന്റെ മനസ്സിൽ ഉദിക്കുന്ന ചിന്തകൾ.
ഈ കവികൾ തങ്ങളുടെ പ്രേമത്തേയും അതിന്നിരയായിത്തീരുന്ന പെൺകിടാങ്ങളെയും വൎണ്ണിക്കുന്ന അവസരങ്ങളിലാണ് സർവ്വബന്ധങ്ങളും മറക്കുന്നതു്. ഇക്കാര്യത്തിൽ അവൎക്കു യാതൊരുവിധം നിയന്ത്രണവുമില്ല. ഈ അവസരങ്ങളിൽ അവരുടെ ആശയങ്ങളും ഉല്ലേഖങ്ങളുമൊക്കെ പ്രായേണ വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കുകമാത്രമല്ല, അവരുടെ മാര്യാദാബോധത്തിന്റെയും ധാരണാശക്തിയുടെയും നേൎക്കു കൊഞ്ഞനംകുത്തുകയുംകൂടി ചെയ്യുന്നു.
"വെമ്പും തിരയാമധരത്താൽ വാരിധി-
യമ്പിളിത്തുണ്ടിനെയുമ്മവച്ചാൻ."
എന്നും,