൨. ഇവയിൽ പത്തു ശതമാനം പോലും 'തെരുവിലെ മനുഷ്യന്നു'കൂടി
പ്രത്യക്ഷമായിട്ടുള്ള വസ്തുതകളെയെങ്കിലും
കണ്ടുപിടിച്ചു പരിഹാരം നിദ്ദേശിച്ചിട്ടില്ല. ഇവയിൽ
രണ്ടു ശതമാനം പോലും സൎക്കാർ സിൽബന്ധികൾക്കറിയാൻ വയ്യാത്ത കാൎയ്യങ്ങളെ വെളിപ്പെടുത്തിയിട്ടില്ല.
൩. രാജ്യത്തിനു ഗുണമുണ്ടാക്കത്തക്ക നിൎദ്ദേശങ്ങൾ വല്ലതും ഈ കമ്മിറ്റികളിൽ പതിനഞ്ചു ശതമാനത്തോളമേ സമൎപ്പിച്ചിട്ടുള്ളു. ശിപാൎശകളിൽ ഉദ്ദേശം അഞ്ചു ശതമാനം കഴിച്ചു ബാക്കി മുഴുവൻ സൎക്കാർ തീരെ വിഗനിക്കയാണു് ചെയ്തിട്ടുള്ളത്. ഈ അഞ്ചു ശതമാനത്തിൽ മുക്കാൽ പങ്കും കടിച്ചും വളച്ചും തിരിച്ചും അരിച്ചും അവയുടെ പ്രയോജനം തീരെ നശിച്ചുപോകത്തക്കവിധത്തിൽ പ്രയോഗത്തിൽ കൊണ്ടുവന്നിട്ടുണ്ടു്. കമ്മിറ്റികളുടെ അഭിപ്രായം അതേമാതിരി സൎക്കാർ സ്വീകരിച്ചുകാണുന്നതു മൊത്തത്തിന്റെ ഒരു ശതമാനത്തോളം ശിലാൎശകളുടെ കാൎയ്യത്തിൽ മാത്രമേ ഉള്ളു.
൪. ഈ കമ്മിറ്റികളെക്കൊണ്ടു ജനങ്ങൾക്കുണ്ടായിട്ടുള്ള പ്രയോജനം അരക്കാശു്, എന്നു സങ്കൽപ്പിക്കുന്നപക്ഷം അതേ പ്രൊപ്പോൎഷൻൺ അനുസരിച്ച് അവയ്ക്കുവേണ്ടി ചിലവായിട്ടുള്ള തുക ൨൨,൪൪൬ രൂപാ ൪ച. ൧൨ കാശ് ആണെന്നു കാണുന്നു. ഈ ചിലവ് അല്പം കൂടുതലായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു.