Jump to content

താൾ:ഹാസ്യരേഖകൾ.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആൎക്കിയാളജി

തൃക്കാരിയൂർ എന്ന സ്ഥലത്തിനു സമീപമോ മറ്റോ ഭൂമിക്കടിയിൽ ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചിരിക്കുന്നതായി ഏതോ പത്രത്തിൽ വായിച്ചു. അതിനെത്തുടർന്നു ചില ചിന്താശകലങ്ങൾ മനസ്റ്റിൽ കൂടി പാഞ്ഞുപോയത് ഏതാണ്ടിപ്രകാരമായിരുന്നു:-

തിരുവനന്തപുരത്തിനടുത്തായി മൂക്കുന്നിമല എന്ന നിൎവാണമായ ഒരഗ്നിപർവ്വതം ഉണ്ടു്. അതു് ഏതു സമയത്തും സജീവമായി എന്നുവരാം. അങ്ങനെയാണെങ്കിൽ എന്റെ ഈ വാസസ്ഥലം അപ്പാടെ ഭൂമിക്കടിയിൽപ്പെട്ടു നശിച്ചുപോകയില്ല എന്നാൎക്കു പറയാം?

അനേകശതഷങ്ങൾ കഴിഞ്ഞു ജിജ്ഞാസുക്കളായ വല്ല പുരാണവസ്തുശാസ്ത്രജ്ഞന്മാരും, കാലം കുമിച്ചു കൂട്ടിയിട്ടുള്ള ചപ്പുചിപ്പുകളെ മൺവെട്ടിയും പിക്കാസും പ്രയോഗിച്ചു മാറ്റിത്തള്ളിയതിനുശേഷം, ഇവിടെ എങ്ങാനും ഒരു സ്റ്റീൽ പേന കണ്ടെത്തി എന്നുവരാം. ഈ കണ്ടു പിടിത്തംമൂലം ഉത്സാഹഭരിതമായി വീണ്ടും അത്യധ്വാനപ്പെട്ടു കല്ലും മണ്ണും നീക്കി നോക്കുമ്പോൾ അവക്ക് എകദേശം എൺകോൽ സമചതുരത്തിൽ ഒരു മുറിയുടെ നഷ്ടശിഷ്ടങ്ങൾ പ്രത്യക്ഷമാകും. ഇത്ര ചെറുതായ ഗഹ്വരങ്ങളിലും പണ്ടു മനുഷ്യർ താമസിച്ചിരുന്നോ എന്നുള്ള അതിശയത്തോടെ അവർ ആ സ്ഥലം സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങും. അവൎക്കു സ്വൎണ്ണമോ, വെള്ളിയോ,

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/15&oldid=221617" എന്ന താളിൽനിന്ന് ശേഖരിച്ചത്