Jump to content

താൾ:ഹാസ്യരേഖകൾ.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആനയെക്കുറിച്ചു്

പഴയ മി. കെ. സുകുമാരൻ ബി. എ. എഴുതാത്തതു്.

ആന ഒരു സസ്യഭുക്കാകുന്നു. അതുകൊണ്ട് അതിനു സസ്യഭുക്കുകളെപ്പോലെത്തന്നെ അനിശ്ചിതമായ ഒരു സ്വഭാവമാകുന്നു ഉള്ളത്. ഇതു ഒട്ടുംതന്നെ അതിശയമുണ്ടാക്കുന്ന സംഗതിയല്ല. എന്തെന്നാൽ വെറും ഇലകളും പുല്ലുകളുംകൊണ്ടു രണ്ടു ടൺ ഭാരമുള്ള ജീവിതത്തെ പോറ്റിപ്പുലൎത്തുവാൻ ശ്രമിക്കുന്നവർ ആരും തന്നെ സ്ഥിരമായി നല്ല സ്വഭാവമുള്ളവരായിരിപ്പാൻ വകയില്ല.

ആഫ്രിക്കായിലെ ആന നമ്മുടെ നാട്ടിലെ തന്റെ കൂട്ടുകാരനിൽ നിന്നും, ചെവിയുടെ ആകൃതിയിലും ജോലി ചെയ്യാനുള്ള മടിയിലും ഇങ്ങനെ രണ്ടു കാൎയ്യത്തിൽ വ്യത്യാസപ്പെട്ടവനാണത്രേ. ഒന്നു നോക്കിയാൽ, ഒരു നിസ്സാരമനുഷ്യൻ കഴുത്തിന്മേൽ കുനിഞ്ഞിരുന്നു അറ്റത്തിൽ ഇരുമ്പുമുനയുള്ള ഒരു വടികൊണ്ടു കുത്തുമ്പോൾ, തടിപിടിക്കാനും തേവരെ എഴുന്നള്ളിക്കാനും തെയ്യാറായാതെയും, മെരുങ്ങുക എന്ന ഏൎപ്പാടിനു വഴങ്ങാതെയും, കഴിഞ്ഞു കൂടുന്ന ആഫ്രിക്കൻ തന്നെയാണു തന്റെ ഇന്ത്യൻ ഗോത്രക്കാരനെ അപേക്ഷിച്ചു ബുദ്ധിസാമൎത്ഥ്യം പ്രകടിപ്പിക്കുന്നത്.

ആനയ്ക്കു നല്ലതു പോലെ മണമറിയാൻ കഴിവുണ്ടത്രേ. എന്നാൽ അവൻ തുലോം ഹ്രസ്വദൃഷ്ടിക്കാരനാകുന്ന എങ്കിലും ഇതുകൊണ്ടുവന്നു കുഴപ്പമൊന്നും സംഭവിക്കുന്നി

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/13&oldid=221611" എന്ന താളിൽനിന്ന് ശേഖരിച്ചത്