അദ്ധ്യായം .
അത്യന്തം ദൃഢമായ് നാം വിശ്വസിച്ചീടുമോരോ വൃത്താന്തമനുക്രമം വറ്റിച്ചു ചൊല്ലീടുവാൻ, ആദിതൊട്ടെല്ലാം നേരേ കണ്ടറിഞ്ഞവരെന്ന ല്ലാ ദിവ്യവചനനിവാഹകന്മാരുമാകും നമ്മളോടരുൾചെയ്തപോലവേതന്നെ ചൊൽവാൻ, സന്മതിപ്രവരനാം തിയോഫിലായിപ്പോൾ തുനിഞ്ഞുകാണുന്നിതു പലരുമാകയാൽ നീ യറിഞ്ഞതെല്ലാമുറച്ചീടുവാൻ നിനക്കുഞാൻ എഴുതുന്നതുനന്നെന്നെണ്ണുന്നേനാടിതൊട്ട മുഴുവനറിഞ്ഞിരിക്കുന്നവനല്ലോ ഞാനും. യെഹൂദ്യാനപാലനാം ഹെറോദിന്റെ കാലത്തിങ്കൽ അബിയാറിലുണ്ടായ സഖാവെന്നു പേരായ ഒരുവൻ പുരോഹിതൻ അഹരോൺ പുത്രിമാരിൽ ഒരുവളെലിസബത്തെന്ന വളവൻ പണി ദമ്പതിമാരാമവരീശദൃഷ്ടിയിലേറ ധർമ്മനിഷ്ഠരായ തന്നെ നാളുകൾ നയിച്ചുതേ. കന്മഷഹീനനാകും കാവിൻ നിയമവും കല്പന സമസ്തവും പാലിച്ചുപോന്നാരവർ വന്ധ്യയായിരുന്നിതാ യെലിസബത്താകയാൽ സന്തതിയൊന്നില്ലാതെ വൃദ്ധരായ തീന്നാരവർ തൻകുലക്രമാദിഷ്ടം വൈദികസ്ഥാനകൃത്യം ഭംഗമെന്നിയേയവൻ നടത്തിപ്പോന്നാൻ മുറ്റും