Jump to content

താൾ:സുധാംഗദ.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'അത്യന്തസുന്ദരിയായവൾക്കെ,'ന്നതിൽ
കൊത്തിയിട്ടുള്ള ലിപികളെക്കാൺകയാൽ.
ഞാനാണവകാശി, ഞാനാണവകാശി
നാണമില്ലാതെ കലഹിച്ചു ദേവിമാർ,
'ഇന്ദിരാദേവി'യും 'ഭാരതീദേവി'യും
കന്ദർപ്പകാന്തയാമാ 'രതീദേവി'യും
തമ്മിൽ പിടിയും വലിയും തുടങ്ങിനാർ
കമ്രമായോരക്കനകഫലത്തിനായ്!
തീരുകില്ലിത്തർക്കമെന്നോർത്തു, യാതൊന്നു—
മോരാതെ പിന്മടങ്ങീടിനാർ ഞങ്ങളും.
വെണ്മണൽത്തിട്ടിൽ, സരയൂതടത്തിൽ, ഞാ—
നിന്നലെസ്സന്ധ്യയ്ക്കിരിക്കുന്നവേളയിൽ,
വന്നണഞ്ഞീടിനാൻ രംഭയെൻ മുമ്മിലി—
പ്പൊന്നിൻലകുചഫലവുമായങ്ങനെ!
'നിങ്ങൾ തീർക്കേണമിത്തർക്ക', മെന്നെന്നോടു
ചൊന്നിതെൻ കയ്യിൽ സമർപ്പിച്ചനന്തരം,
'ആകില്ലെനിക്കെന്നു', നാവൊന്നനക്കുവാ—
നാകുന്നതിന്മുൻപിലെങ്ങോ മറഞ്ഞവൾ!
ഇപ്പോളിവിടെ വന്നെത്തുമാ ലക്ഷ്മിയു—
മുല്പലസായകപത്നിയും വാണിയും.
ഏകീടണമിന്നവരിലൊരാൾക്കു ഞാ—
നാകമ്രമായൊരീ മായികപ്പൊൻകനി!
മന്ദാനിലനിലലകളിളകുമീ—
ച്ചന്ദനവൃക്ഷപ്പടർപ്പിനിടയിലായ്
പൂത്തുനിന്നീടുന്ന പിച്ചകപ്പച്ചില—
ച്ചാർത്തിൽ മറഞ്ഞു നീ നിന്നാലുമോമനേ!
കാണാം നിനക്കെന്റെ മുൻപിലദ്ദേവിമാർ
നാണംകുണുങ്ങി നടത്തുന്ന നാടകം.
കേൾക്കാം നിനക്കിപ്പോളീശ്വരിമാരവർ
മേല്ക്കുമേലൊന്നോടരുളും പരാതികൾ.
സസ്പൃഹം സാക്ഷ്യം വഹിക്കുനൊന്നെൻ വിധി—
കൽ!പനയ്ക്കേവമദൃശ്യയായ്! നിന്നു നീ!...


മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുന്നംബികേ!
മദ്ധ്യാഹ്നകാലമാണപ്പോ, ളകലത്തു
മുറ്റിനില്കും മരച്ചാർത്തിനിടയിലായ്
തത്തിത്തളർന്നു നടന്നിതലഞ്ഞൊരു
മുത്തണിവെള്ളിയുടുപ്പിട്ട വെണ്മുകിൽ.
ചങ്ങാതിമാരെപ്പിരിഞ്ഞുവഴിതെറ്റി—
യങ്ങവിടെത്തനിച്ചെത്തിയമാതിരി!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/44&oldid=174577" എന്ന താളിൽനിന്ന് ശേഖരിച്ചത്