Jump to content

താൾ:സുധാംഗദ.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിലമ്പൂർ സാഹിത്യപരിഷത്തിൽ പങ്കെറ്റുത്ത അവസരത്തിലുമാണ്. ആ അനുഭവങ്ങളുടെ അനുസ്മരണവും, ഭാവനയുടെ കതിർവരിക്കലും കൂട്ടിച്ചേർത്ത് ഞാൻ ഹിമവൽത്തടങ്ങളെ പദങ്ങൾകൊണ്ടിവിടെ വരച്ചുകാണിച്ചിട്ടുണ്ട്! അതു ശരിയായിട്റ്റുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.

2.വാസന്തചൂഡൻ (പാരീസ്)

പാരീസിനെക്കുറിച്ചുള്ള പൂർണ്ണവിവരം മുൻപു കൊടുത്തിട്ടുള്ള കഥയിൽനിന്നറിയാം. പാരീസിന്റെ ഇതരജീവിതകഥകളുമായി ഈ കൃതിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ ദേവവർഗ്ഗത്തിൽപ്പെട്ട ഒരാളായി മാത്രം നാം ധരിച്ചിരുന്നാൽ മതി. അതുകൊണ്ട് വാസന്തചൂഡൻ എന്ന ഒരു ഗന്ധർവനെ തൽസ്ഥാനത്തു കല്പിച്ചു. അദ്ദേഹത്തെക്കുറിച്ചു നമുക്കറിയുവാനാവശ്യമുള്ളതെല്ലാം എന്റെ കൃതിയിൽനിന്നു ലഭിക്കും.

3.സുധാംഗദ (ഈനോൺ)

ഈനോണിന്റെ സ്ഥാനത്തു ഞാൻ സൃഷ്ടിച്ചിട്ടുള്ള ഒരു ജലകന്യകയാണു സുധാംഗദ. അവൾ വാസന്തചൂഡന്റെ പത്നിയാണ്; ഒരു ജല ദേവന്റെ പുത്രിയും, കൂടുതൽ വിവരങ്ങളൊന്നും നമുക്ക് ഈ കൃതിയെ സംബന്ധിച്ചിടത്തോളം അറിയേണ്ടതായിട്ടില്ല.

4.ഹേര (ലക്ഷ്മി)

സ്വർഗ്ഗത്തിലെ രാജ്ഞിയും, ദേവന്മാരുടെ അധിപനായ സ്യൂസിന്റെ പത്നിയുമായ ഒരു ദേവിയാണ് ഹേര. അവൾക്കു പ്രതിരൂപമായി നമുക്ക് സ്വീകരിക്കാവുന്നത് ഇന്ദ്രാണിയെയാണ്. പക്ഷേ, ഞാനിവിടെ ഒരു മാറ്റം വരുത്തി. അളവറ്റ സമ്പത്താണല്ലോ ആ ദേവത വാഗ്ദത്തം ചെയ്യുന്നത്. അതുകൊണ്ട് സമ്പത്തിന്റെ അധിഷ്ഠാനദേവതയായ ലക്ഷ്മീദേവിയെ തൽസ്ഥാനത്തു പ്രതിഷ്ഠിച്ചതു കൂടുതൽ അനുയോജ്യമായിരിക്കാനേ വഴിയുള്ളു.

5.പല്ലാസ്, അതീനെ (സരസ്വതി)

വിജ്ഞാനത്തിന്റെയും ശക്തിയുടെയും മൂർത്തിയാണ് അതീനെ. ശരീരമാകമാനം ഒരു കവചംകൊണ്ടു മൂടി, കൈയിൽ ആയുധങ്ങളോടുകൂടി സ്യൂസിന്റെ ശിരസ്സിൽനിന്നും ആവിർഭവിച്ച ഒരു ദേവിയാണവൾ. ജ്ഞാനം, ബുദ്ധിശക്തി മുതലായവയാണ് അവൾ പ്രദാനം ചെയ്യാമെന്ന് ഏല്ക്കുന്നത്. അവളുടെ സ്ഥാനത്തു നമുക്കു സങ്കല്പിക്കാവുന്ന ഏക ദേവി, സരസ്വതിയാണ്. അക്കാരണത്താൽ അതീനെയുടെ സ്ഥാനത്തു ഞാൻ സരസ്വതിയെ കല്പിച്ചു.

6.അഫ്രോഡെയ്റ്റ് (രതി)

കടൽത്തിരകളിൽനിന്നും ജനിച്ചവളാണു അഫ്രോഡെയ്റ്റ്. ഈ സാദൃശ്യം കടൽമകളായ ലക്ഷ്മീദേവിക്കാണുള്ളതെങ്കിലും മറ്റൊരു

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/32&oldid=174564" എന്ന താളിൽനിന്ന് ശേഖരിച്ചത്