Jump to content

താൾ:സുധാംഗദ.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗതികളെയും ചിത്രീകരിച്ച് ഏറ്റവും ഉൽക്കടമായ വികാരം സഞ്ജനിപ്പികാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം അതിശയനീയമായിരിക്കുന്നു. കല അതിന്റെ സൗകുമാര്യസമ്പൂർത്തിയോടുകൂടി അദ്ദേഹത്തിന്റെ ഓരോ കൃതിയിലും വിലാസലാസ്യം നടത്തുകയാണു ചെയ്യുന്നത്.

മോപ്പസാങ്ങും തകഴിയും

മോപ്പസാങ്ങിന്റെ ഒരു യഥാർത്ഥശിഷ്യനാണ് മിസ്റ്റർ തകഴി. അദ്ദേഹം മോപ്പസാങ്ങിന്റെ കൃതികൾ ശരിക്കു പഠിച്ചിട്ടുണ്ടെന്ന് ഓരോ കഥയും പറയുന്നു. അതിനാൽ മോപ്പസാങ്ങിനെ സംബന്ധിച്ച് മേൽപ്രസ്താവിച്ച ഗുണങ്ങൾ തകഴിയിലും മൊട്ടിട്ടുകാണുന്നതിൽ അതിശയിക്കുവാനില്ല. ഏതൊരു കഥാകൃത്തിനും അനുകരണീയമായിട്ടുള്ള ഒന്നാണ് മിസ്റ്റർ തകഴിയുടെ അത്യന്തലളിതവും ആകർഷകവുമായ ഭാഷാരീതിയെന്നു നിസ്സംശയം പറയാം.

തകഴിയുടെ ചില കഥകൾ

എന്നാൽ മിസ്റ്റർ തകഴിയുടെ ചില കഥകൾ വെറും അനുകരണങ്ങളാണ്; അതദ്ദേഹം സൂചിപ്പികാറുമില്ല. ഉദാഹരണമായി അദ്ദേഹം മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയ 'ചന്ദ്രികയിൽ' എന്ന കഥ മോപ്പസാങ്ങിന്റെ The Moon Light എന്ന കഥയുടെ അനുകരണമാണ്. അദ്ദേഹം അതു പ്രസ്താവിച്ചുകാണുന്നില്ല. മാത്രമല്ലം ആ അനുകരണത്തിൽ മാത്രം മിസ്റ്റർ തകഴി മോപ്പസാങ്ങിന്റെ മനം കുളിർപ്പിക്കുന്ന പൂനിലാവിൽ ചെളിവാരിപ്പൂശി എന്നുംകൂടി ഞാൻ പറയും. ആ പാവപ്പെട്ട കാവിവസ്ത്രക്കാരനെ വലിച്ചിഴച്ചു കൊണ്ടുവന്ന്, ഒടുവിൽ ആ വസ്ത്രത്തുമ്പിലയാളെ കെട്ടി ഞാത്തിയിട്ടതും മറ്റും വലിയ അപരാധമായിപ്പോയി. ആത്മഹത്യചെയ്യിച്ചാൽ മാത്രമേ, രസിക്കാൻ ഹൃദയമുള്ള ഒരുത്തനു വികാരമുണ്ടാകൂ എന്നു കരുതുന്നത് അബദ്ധമാണ്. 'പിന്നെയും അവൾ ജീവിച്ചു,' എന്ന മിസ്റ്റർ തകഴിയുടെ ഒരു നുറുങ്ങുവാചകത്തിന് ആയിരം ആത്മഹത്യകളെക്കാൾ വികാരോത്തേജകത്വമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മരണത്തേക്കാൾ ദുസ്സഹമായ, ദുരന്തമായ, എത്ര ജീവിതങ്ങൾ ഉണ്ട്! ഇബ്സന്റെ Doll's House-ലെ 'നോറ'യോ, 'ഹെൽമറോ' മരിക്കുന്നില്ല. പക്ഷേ, അതെത്ര ശോകാത്മകമായ ഒരു നാടകമാണ്! 'അവളുടെ ഭർത്താവ്' എന്ന തകഴിയുടെ കഥയിലെ നായികയുടെ ജീവിതം ആയിരം മരണത്തേക്കാൾ ശോകാത്മകമാണെന്നാണെനിക്കു തോന്നുന്നത്.

അതിനാൽ, 'ചന്ദ്രികയിൽ' എന്ന കഥ നിർജ്ജീവമായ ഒരനുകരണമാണെന്നും, എന്നിട്ടും അതനുകരണമാണെന്നു പൊതുജനങ്ങളെ അറിയിക്കാഞ്ഞതു വലിയ സാഹസമായിപ്പോയെന്നും, സ്നേഹപൂർവ്വം ഞാൻ എന്റെ സുഹൃത്തിനെ ഓർമ്മപ്പെടുത്തിക്കൊള്ളുന്നു. അതുപോലെതന്നെം നവജീവനിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ രണ്ടാഴ്ചയിലെ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/17&oldid=174547" എന്ന താളിൽനിന്ന് ശേഖരിച്ചത്