Jump to content

താൾ:സാഹിത്യ നിഘണ്ഡു.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരെ സൽക്കരിക്കയും സീതയ്ക്കു വളരെ ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കയും പോകുമ്പോൾ എല്ലാക്കാലവും ദേഹസൗന്ദര്യം നിലനിർത്തുന്ന ഒരു ഔഷധം അവൾക്കു കൊടുക്കുകയും ചെയ്തു.

അനാചാരം -- രണ്ടുവിധം, വിഹിതമായതു ചെയ്യാതിരിക്കയും നിഷിദ്ധമായതു ചെയ്കയും.

അനാഥപിണ്ഡദൻ -- ഒരു കച്ചവടക്കാരൻ. അവന്റെ തോട്ടത്തിൽ വെച്ചാണ് ബുദ്ധഗൗതമൻ തന്റെ ശിഷ്യരെ പഠിപ്പിച്ചത്.

അനാധൃഷ്ടി -- ഉഗ്രസേനന്റെ പുത്രൻ. യാദവസേനാനായകൻ.

അനിരുദ്ധൻ -- കൃഷ്ണന്റെ പൗത്രൻ. പ്രദ്യുമ്നന്റെ പുത്രൻ. സുഭദ്രയെ വിവാഹം ചെയ്തു. ബാണന്റെ പുത്രിയായ ഉഷയ്ക്കു് ഇവനിൽ അനുരാഗം ഉണ്ടാകയാൽ, ബലത്താൽ കൊണ്ടുപോകാൻ കഴി യാഞ്ഞിട്ടും മന്ത്രശക്തി ഉപയോഗിച്ചു തന്റെ ശോണിതപുരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. ഇതിനാൽ കൃഷ്ണൻ, ബലരാമൻ, പ്രദ്യുമ്നൻ ഇവരും ബാണൻ, ശിവൻ, സ്കന്ദൻ, ഇവരും തമ്മിൽ യുദ്ധം ഉണ്ടായി. ബാണൻ നോക്കുക. അനിരുദ്ധനു ഝഷാങ്കൻ എന്നും ഉഷാപേരി എന്നും പേരുകളുണ്ടു്. വജ്രൻ എന്ന ഒരു പുത്രനും ഉണ്ടായിരുന്നു.

അനിലൻ -- ൧. വിഷ്ണു. ൨, വായു. വായു ഏഴുവിധമുണ്ട്. വി. . വായു. വായ ഏഴുവിധമുണ്ട്.

ആവഹോ നിവഹോശ്ചൈവ ഉദ്വഹസംവഹസ്തഥാ
വിവഹ പ്രവഹശ്ചൈവ പരിവാഹസ്തഥൈവ ച.

അനിലാത്മജൻ -- ൧. ഭീമൻ, ൨. ഹനൂമാൻ.

അനീകിനീ -- അക്ഷൌഹിണിയുടെ പത്തിലൊരംശം.

അനീഹൻ -- ഒരു അയോദ്ധ്യാ രാജാവ്.

അനുഗീതി -- ഒരു വൃത്തത്തിന്റെ പേര്.

അനുനായിക -- നാടകങ്ങളിൽ നായികയുടെ സഖിയൊ ദാസിയൊ ആയ ഒരു സ്ത്രീ.

അനുഭവാമൃതം -- വേദാന്തസംബന്ധമായി ശ്രീരംഗൻ ഉണ്ടാക്കിയ ഒരു കർണ്ണാടകപുസ്തകം. ആത്മാവല്ലാതെ ബാഹ്യലോകം ഇല്ല. എല്ലാം മായ എന്നു ഇതിലെ ഉപദേശം.

അനുഷ്ടുപ് -- സംസ്കൃതത്തിൽ സാധാരണയായുള്ള ഒരു വൃത്തം. രാമായണവും ഭാരതവും വേറെ അനേകം പുസ്തകങ്ങളും ഈ വൃത്തത്തിലാണുള്ളത്. എട്ടെട്ടക്ഷരങ്ങളുള്ള നാലു പാദങ്ങളുണ്ട്.

പഞ്ചമം ലഘു സർവത്ര സപ്തമം ദ്വിചതുർത്ഥയോഃ
ഗുരുഷഷ്ഠംചപാദാനാം ശേഷേഷപി

അരൂരു -- (

"https://ml.wikisource.org/w/index.php?title=താൾ:സാഹിത്യ_നിഘണ്ഡു.pdf/17&oldid=218751" എന്ന താളിൽനിന്ന് ശേഖരിച്ചത്