Jump to content

താൾ:ശ്രീമൂലരാജവിജയം.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18


വളരെ കുറക്കയും ചെറുപയറു, പെരും‌പയറു, മുതിര, പനനാരു, അരി, നെല്ലു, ജെന്നൽ, കട്ടള, മുതലായ അനേകം മരസ്സാമാനങ്ങൾ ഇവക്കുള്ള കയറ്റുമതി തീരുവയെ തീരെ നിറുത്തുകയും ചെയ്തിട്ടുണ്ടു.



ഉപ്പു, അവിൻ, പുകയില, കലാൽ.


ആണ്ടൊന്നുക്കുശരാശരി ൬ ലക്ഷംമന്നു ഉപ്പു ൟ സംസ്ഥാനത്തിൽ ചിലവാകുന്നു. ഉപ്പു ഈ സംസ്ഥനത്തെ കുത്തകച്ചരക്കുകളിൽ ഒന്നാകുന്നു. ൧൮൮൨ാം വൎഷത്തിലെ ൧ാം നമ്പർ മദ്രാസ് ആക്‌ടിലുള്ള പ്രധാന നിബന്ധനകളെ ചേൎത്തുണ്ടാക്കീട്ടുള്ള ൧൦൬൩ാ മാണ്ടത്തെ ൭-ാം റിഗുലേഷൻ അനുസരിച്ചു ഉപ്പു മുതലെടുപ്പിനെ സംബന്ധിച്ചു സകല കാൎയ്യങ്ങളും ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു.

അവിനും കഞ്ചാവും കുത്തകച്ചരക്കുകൾതന്നെ. ൟ ഔഷധങ്ങളെ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ൧൦൬൩ാ മാണ്ടത്തെ ൬ാം റിഗുലേഷനാൽ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു.

പുകയില വളരെ അധികം ഉപയോഗിക്കപ്പെട്ടുവരുന്നു. ൟ ഇനത്തിൽ സർക്കാരിലെക്കു മുതലെടുപ്പും വളരെയുണ്ട്. മുമ്പിൽ ഇതു സൎക്കാരിൽനിന്നുമാത്രം വിറ്റുവന്ന കുത്തകച്ചരക്കായിരുന്നു. എന്നാൽ ഇതിനെ ഇപ്പോൾ ഏവനും ഇറക്കുമതിചെയ്യാം എന്നുവരുകിലും, അതു ഇന്നവഴിക്കു, ഇന്നകാലത്തു, ഇന്നസ്ഥലത്തു വേണ്ടതാണെന്നും ഇന്ന തീരുവ കൊടുക്കണമെന്നും മറ്റും ചില നിൎബന്ധങ്ങൾ ഉണ്ടു.

കലാൽ മുതലെടുപ്പു ൧൮൯൮ാം വൎഷംവരെ കുത്തക കൊടുത്തു നടന്നുവന്നു. ൧൦൭൩ാമാണ്ടത്തെ ൪ാം റിഗുലേഷൻ നടപ്പാക്കിയതുമുതൽ തീരുവ ഏൎപ്പാടു പരിശോധനക്കായി നടത്തിവരുന്നു. ൟ പരിശോധന ഏൎപ്പാടു ഇപ്പോൾ കണ്ടിടത്തോളം ഗുണപ്രദമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/24&oldid=174430" എന്ന താളിൽനിന്ന് ശേഖരിച്ചത്