താൾ:ശ്രീമൂലരാജവിജയം.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16


കൃഷി നിലത്തിന്റെവീതത്തിനു കുറയാതെ കൂടുതലായി ട്ടുണ്ടെന്നുള്ളതിനു സംശയമില്ല. നിലം പുരയിടങ്ങളിടെ കരം വകയിൽ നൂറ്റിനു ൩൮ വീതം കൂടുതൽ വന്നിട്ടുണ്ടു. ഈവിധം കൂടുതൽ വന്നതു കരത്തിന്റെ വീതത്തെ അധികമാക്കിയതു കൊണ്ടല്ലന്നും കൂടുതലായ സ്ഥലം കൃഷി ചെയ്യപ്പെട്ടതുകൊണ്ടാണെന്നും ഉപദ്രവകരങ്ങളായ അനേകവിധം കരങ്ങളെ നിറുത്തൻ ചെയ്തതിന്റെ ശേഷവും ഈവിധം കൂടുതൽ സിദ്ധിച്ചിട്ടുണ്ടന്നും പറയെണ്ടതില്ലല്ലൊ.



വനം


ഈ സംസ്ഥാനത്തിലെ മിക്കഭാഗവും വനപ്രായമായിരിക്കുന്നു. ൟ വനങ്ങളിൽ വളരെ വിലയേറിയ തടികൾ ഉണ്ടു. വനങ്ങൾ അളവില്ലാത്തവയാണെന്നുള്ള ബോധം ഹേതുവായിട്ടു വനംവക ഡിപ്പാൎട്ടമെണ്ടിന്റെ ജോലി മുൻകാലത്തു തടികളെ മുറിപ്പിക്കയും വിൽക്കയും മാത്രം ആയിരുന്നു. ധാന്യം മുതലായവ കൃഷിചെയ്യുന്നതിലെക്കായി വിലയേറിയ അരണ്യങ്ങളെ വെട്ടിത്തെളിക്കുന്നതിനെ ഗവൎമ്മേന്റു അനിയന്ത്രിതമായി അനുമതിക്കയും അതനുസരിച്ചു വളരെക്കാലം കൃഷിചെയ്യപ്പെട്ടുവരികയും ചെയ്തിരുന്നു. വളൎത്തുകാടായി മരങ്ങളെ ഒഴിച്ചുവച്ചിരിക്കുന്നതിനു നിയമവും വനസംരക്ഷണത്തിനും വനംവിളവുകളെ കൃഷിചെയ്തു വിളയിക്കുന്നതിനും വേണ്ട വ്യവസ്ഥിതമായ ഏൎപ്പാടും ഇല്ലായിരുന്നു. വനവിഭവങ്ങളെ കൃഷിചെയ്തു അധികമാക്കേണ്ടതു ആവശ്യമെന്നുകണ്ടു വനസംരക്ഷണത്തിനായി ൧൮൯൩-ാം വൎഷത്തിൽ ഒരു റിഗുലേഷൻ ഏൎപ്പെടുത്തപ്പെട്ടു. വനംവക സഞ്ചായംഡിപ്പാൎട്ട്മെൻറും പുൎണ്ണമായി മാറ്റി ഏൎപ്പെടുത്തപ്പെട്ടു. വനംവക കാൎയ്യത്തിനായി ൟ സംസ്ഥാനം അനേകം ഡിവിഷനായും ഓരോ ഡിവിഷനെ ഏതാനും റേഞ്ജുകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഒഴിച്ചിടപ്പെട്ട വനങ്ങൾക്കു അതിൎത്തികളെ നിൎണ്ണയപ്പെടുത്തി സ്ഥിരമായ അതിൎത്തി അടയാളങ്ങൾ ഇടുന്നതിനും അവയിൽ വന്യവിളവുകളെ കൃഷിചെയ്തു വിളയിക്കുന്നതിനും എൎപ്പാടുകൾ ചെയ്തിട്ടുണ്ടു. തേക്കു ചന്ദനം

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/22&oldid=174428" എന്ന താളിൽനിന്ന് ശേഖരിച്ചത്