താൾ:ശതമുഖരാമായണം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാംപാദം. 13


ആശുഗവേഗം കലരും പ്രമാഥിയും
സുമുഖദധിമുഖവൃഷഭവികടശതബലികളും
ദുർമ്മുഖനും വേദദർശിയും രംഭനും
ശിഖരിവരഗുരുതരശരീരികളായെഴും
ശ്വേതനും കേസരി താരൻ സുഷേണനും
അധികതരബലസഹിതകപികളിടരോടു പാ-
ഞ്ഞങ്ങുമിങ്ങും പതിച്ചീടിനാരേവരും.
അസുരകുലപതിചരണപരിപതനഭീതികൊ-
ണ്ടാരുമെതിരിടുന്നീല യുദ്ധാങ്കണേ.
സമരഭുവി ശരനികരവരിഷമോടണഞ്ഞിതു
ശത്രുഘ്‌നലക്ഷ്മണന്മാരും ഭരതനും.
കലഹരസമതികളഥ കലിതരുചി പോയിതു
കാലാലയം പ്രതി കാലകേയന്മാരും.
പൊരുതുപൊരുതസുരകളുമമരഭുവി മേവിനാർ
പോയിതു മാസചതുഷ്ടയമിങ്ങനെ.
 ദിവസമനുപൊരുതു രഘുപതിസഹജരേവരും
ദീനതപൂണ്ടു പരിശ്രമം തേടിനാർ.
നിജസഹജരമിതപരവശതയൊടു വീഴ്‌കയാൽ
നീലോല്പലദളലോചനൻ രാഘവൻ
പവനതനയനെ മനസി പാരം പ്രശംസിച്ചു
ഭാവിച്ചു യുദ്ധത്തിനാശു നിന്നീടിനാൻ.
കരകമലധൃതശരശരാസനം രാഘവം
കണ്ടു ലോകങ്ങളും വിസ്മയംപൂണ്ടുതേ.
നിയുതശശിരവിദഹനരുചിരരുചിപൂണ്ടെഴും
നിൎമ്മലതാരകബ്രഹ്മരൂപൻ പരം
സമരചതുരതയൊടസുരാധിപൻതന്നോടു
സായകപങ്‌ക്തി തൂകീടിനാൻ മേൽക്കുമേൽ.
ദനുജവരതനുഗളിതരുധിരകണപാതേന
ദാനവസംഘമസംഖ്യമുണ്ടായ്‌വന്നു.
അവരോടതികഠിനതരമതിനിശിതബാണങ്ങ-
ളറ്റമില്ലാതോളമെയ്തു രഘുവരൻ[1]
പുനരപിചപുനരപിച ദനുജസമുദായേന


  1. രഘൂത്തമൻ എന്നു പാഠാന്തരം.
"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/13&oldid=174371" എന്ന താളിൽനിന്ന് ശേഖരിച്ചത്