താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാചകങ്ങളും കുത്തിനിറച്ച് വായനക്കാരുടെ ബുദ്ധിയെ കുഴക്കിയിരിക്കുന്നു എന്നുള്ളതാണല്ലോ. ലേഖനമെഴുതുന്നവർ വിശേഷിച്ചു ഓർക്കേണ്ടകാര്യമിതാണ്: അർത്ഥത്തിന്നു ആവശ്യമുള്ളതിലധികം പദങ്ങൾ കുത്തിച്ചെലുത്തരുതെന്നു മാത്രം. ഈ സമ്പ്രദായം, നമ്മുടെ ശരീരപോഷണത്തിന്നു ആവശ്യമായ ആഹാരപദാർത്ഥങ്ങൾക്കു പുറമെ, ചില ആളുകൾ താളും തകരയും, ചക്കയും മാങ്ങയും, ചേമ്പും കാച്ചിലും ഒക്കെ അരിഞ്ഞുകൂട്ടി പുഴുങ്ങി വയറു നിറയ്ക്കുന്നതിന്നൊപ്പം, അസ്വാസ്ഥ്യകാരണമാകുന്നു. അനാവശ്യപദാർത്ഥങ്ങൾ ഭക്ഷിച്ചാൽ ഉദരവേദനയും ചിലപ്പോൾ വയറ്റിളക്കവും ഉണ്ടാകുമെങ്കിൽ, അനാവശ്യപദങ്ങളുടെ അർത്ഥം വിചാരിച്ച് വായനക്കാരന്നു മനോവേദനയും ചിലപ്പോൾ ബുദ്ധിയിളക്കവും ഉണ്ടാകുമെന്നു ധരിക്കണം. പറയാനുള്ളതു തെളിച്ചു പറവാൻ കഴികയില്ലെങ്കിൽ പറയാതിരിക്കയാണ് ഉത്തമം. കുറെയേറെ വാക്കുകൾ കൂട്ടിക്കെട്ടിയതുകൊണ്ടു മാത്രം അർത്ഥമുണ്ടാകയില്ല.

"ചുരുക്കിച്ചൊൽവതോർത്തീടിൽ
സാരസ്യത്തിൻനിദാനമാം"--എന്നും,
വാക്കുകളിലകൾക്കൊക്കും,
തിക്കും ദിക്കിൽ ഫലം കുറഞ്ഞുവരും"--

എന്നും, കവിവചനങ്ങൾ ഓർമ്മയിലിരിക്കട്ടെ.