Jump to content

താൾ:വിനോബയുടെ ശബ്ദം.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ സന്ദേശം എത്തീട്ടുണ്ട്. ബീഹാറിലെ അഭൂതപൂർവ്വമായ രം ഗങ്ങൾ കണ്ടവർ സത്യയുഗം വന്നുവെന്നു വിചാരിച്ചുപോയി. അ വിടെ എന്റെ പര്യടനാവസാനത്തിൽ, ഒരു സമ്മേളനത്തിൽ ച്ച് തങ്ങൾ ഭൂമി നല്കാൻ തയ്യാറാണെന്നും, പ്രവർത്തകരുടെ വരവു കാത്തിരിക്കുകയായിരുന്നുവെന്നും പക്ഷേ ആരും തങ്ങളുടെ ഗ്രാമ ത്തിലേയും വരാത്തതിൽ തങ്ങൾ നിരാശരായെന്നും പരാതി പറ ഞ്ഞ ചിലരോട് സമാധാനം പറയുകയും ക്ഷമാപണം ചെയ്യുക യും വേണ്ടിവരികയെന്ന അനുഭവം എനിക്കുണ്ടായി. ജനങ്ങളുടെ മനസ്സ് ഇത്രയും സന്നദ്ധമായി കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതിന്റെ ഒരഭിമാനവും നമുക്കു അവകാശപ്പെട്ടുകൂട. ഇങ്ങിനെ കഴിഞ്ഞ നാലുകൊല്ലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സ് തികച്ചും സന്നദ്ധമായിരിക്കുന്നു. നാം മുഴുവൻ ശ്രദ്ധയും ഇതിൽ കേന്ദ്രീകരിച്ചാൽ, ഇന്ത്യയിലെ ഭൂപ്രശ്നം അടുത്ത രണ്ടു കൊ ല്ലത്തിനുള്ളിൽ സമാധാനപരമായ മാറ്റങ്ങളിലൂടെ പരിഹരിക്കാ മെന്ന ആശ ഞാൻ പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നു മാത്രമല്ല, ഈ മഹത്തായ പ്രശ്നം ഇങ്ങിനെ പരിഹരിക്കപ്പെട്ടാൽ, ലോക ത്തിൽ മുഴുവൻ സമാധാനം സ്ഥാപിക്കാൻ അതു സഹായിക്കുമെ ന്ന അഭിപ്രായവും ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലുള്ളവരും ഈ സംഗതി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ചിന്തകന്മാർ ഇന്നും ഈ പ്രസ്ഥാനത്തെ വീക്ഷിച്ചുകൊണ്ടിരിക്കുക യാണ്. വിദേശങ്ങളിൽനിന്നു പലരും വന്ന് ഈ ജോലി കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ തുടങ്ങിയിരിക്കുന്നു. നമ്മുടെ നേട്ടം കണ്ട്, ആത്മവിശ്വാസത്തോടുകൂടി അവർ പറയുന്നു: 'ബാബാജി, ഈ പ്രസ്ഥാനം വിജയിച്ചാൽ, ലോകത്തിൽ സമാധാനം സ്ഥാപി ക്കുവാൻ അതു സഹായിക്കും. അവരെന്നോടു ചോദിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം പ്രസ്ഥാനം നടത്തി ഞങ്ങൾ ക്കു വിജയിക്കാമെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ?' ഓരോ രാജ്യ ത്തിൻറയും പ്രശ്നങ്ങൾ പ്രത്യേകങ്ങളാണെന്നും, പക്ഷെ മനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/24&oldid=220797" എന്ന താളിൽനിന്ന് ശേഖരിച്ചത്