താൾ:വടക്കൻ പാട്ടുകൾ.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുറക്കും തണ്ടും * അമ്പാടി പോയതു വാങ്ങിക്കോട്ടെ * മുണ്ടെക്കൻ വീട്ടിലെ കങ്കമ്മക്കു * അവൾക്കേതും നിങ്ങൾ * കൊടുക്കവേണ്ട * അവൾക്കുഞാനങ്ങു കൊടുത്തിട്ടുണ്ട് * കോഴിക്കോടങ്ങാടിപ്പോയ നേരം * അത്തായം വീടെനിക്കാദിവസം * ഇല്ലിക്കൽ വീട്ടിലങ്ങായിരുന്നു * ഉല്ലിക്കൽ വീട്ടിലെ മാതുവിന്നു * അവിടെയും പായത്തൊടിയിലല്ലോ * ഏഴരക്കണ്ടി പറമ്പുള്ളത് * അതു ഞാനവൾക്കു കൊടുത്തിട്ടുണ്ട് * നിങ്ങളനഞഅഞ്ഞി * ന്നു നായാട്ടിന്നും * പിള്ളാർകളിക്കുമൊരു കൂട്ടത്തിന്നും * ഒന്നിനും പോകരുതെന്റെയേട്ടാ * നമ്മളെ വിട്ടിലങ്ങാണിപ്പോഴേ * ചാപ്പനെ പറഞ്ഞങ്ങയക്കുവേണം * തച്ചൊളിയുണിച്ചിരുത കുങ്ങനെയും * കാവിലെചാത്തൊത്ത കങ്കിയെയും * എന്റെ മകൻ കുഞ്ഞമ്പാടിയെയും * അവരെയകത്തിട്ടു പൂട്ട്വവേണം * ഞാൻ വരുന്നോരു വരവും നോക്കി * നടക്കോണിക്കൽ വന്നു നിൽക്കുമല്ലോ * വല്ലതുമുപായം പറഞ്ഞു ചാപ്പാ * അവരെയകത്തേക്കു കൂട്ടിക്കോളേ * എല്ലാരകത്തു കടന്നോണ്ടാല് * വാതിലും പൂട്ടി നീ വായെ ചാപ്പാ * ചപ്പനതു കേട്ടു പോകുന്നല്ലൊ * തച്ചോളിവീട്ടിനും താഴെയെത്തി * നടക്കോണി ചെന്നു കയറുന്നേരന * കുട്ടികളെല്ലാരുംചോദിക്കുന്നു * എന്തു വർത്തമാനം കണ്ടാച്ചേരി * നേരുപറയണം കണ്ടാച്ചേരി * അന്നേരം ചാപ്പൻ പറയുന്നല്ലോ * കുറുപ്പു പടയിൽ ജയിച്ചതല്ലോ * കുറുപ്പങ്ങുടുത്തുള്ള പട്ടുമുണ്ടു * നന്നച്ചിത്രം കെട്ടിരിക്കകൊണ്ട് * പട്ടുമുണ്ടോന്നു തരേണം പോലും * ആ വാക്ക് കേട്ടുള്ള കുട്ടികള് * എല്ലാരും പാഞ്ഞങ്ങകത്തുപോയി * അതുതാനെ കണ്ടുള്ള കണ്ടാച്ചേരി * പുറത്തിന്നു വാതിലും പൂട്ടിയല്ലൊ * ചാപ്പനൊ പാഞ്ഞോണ്ട് പോന്നോണ്ടിറ്റ് * കല്ലിടിയനെന്ന പറമ്പിലെത്തി * വർത്തമാനമെല്ലാം പറഞ്ഞു ചാപ്പൻ * അവിടുന്നെല്ലാരും പുറപ്പെടായി * പറയുന്നുണ്ടന്നേരം കുഞ്ഞിയൊതേനൻ * തച്ചോളിവീട്ടിലങ്ങെന്റെയേട്ടാ * ഒളവണ്ണൂർ കാവിലേ കൂടിപ്പോണം * അന്നടത്താലെ നടന്നോല്ലാരും * ഒളവണ്ണൂർ കാവിലങ്ങെത്തിയെല്ലാം * ശ്രീകോവിൽ വാതിൽ തുറപ്പിക്കുന്നു * ഏഴുതട്ടുള്ളൊരു പൊൻവിളക്ക് * ദീപം നിരത്തിയങ്ങ് കത്തിക്കുന്നു * തിരുമുമ്പിൽ തൊഴുതൊതനൻ * എടഭാഗം കൊണ്ടങ്ങു മാറി നിന്നു * പള്ളിയറവാതിലടപ്പിക്കുന്നു * അവിടുന്നെല്ലാരും പുറപ്പെടുമ്പോൾ * ഞാലിക്കരമ്മലെ പയ്യംപള്ളി * ചാത്തനനെ വിളിച്ചു പറഞ്ഞൊതേനൻ * നമ്മളെല്ലാരുമങ്ങാനാപ്പോഴേ * തച്ചോളി വീട്ടിന്നടുക്കുന്നേരം * നൂറ്റൊന്ന് കുറ്റി വെടിയും വെച്ചു * നടക്കോണിച്ചെന്നു കയറുന്നേരം * ഏട്ടനോടല്ലേ പറയുന്നതു * നമ്മളെ വീട്ടിന്നെങ്ങാനിപ്പഴെ * കുട്ടികളലമുറ കൂടുന്നുണ്ട് * നിങ്ങളലമുറ കൂട്ടരുതെ * എനിയുമെനിക്കു ചിലതൊക്കെയും * നിങ്ങളോടിന്നു പറയാനുണ്ട് * എല്ലാരും തച്ചോളി വീട്ടിലെത്തി * ഞാലിക്കരമ്മലെ പയ്യംപള്ളി * വെള്ളോട്ടു കിണ്ടിയിൽ നീരും കോരി * തച്ചോളി ഒതേനകുറുപ്പു തന്റെ * കാലുകഴുകിച്ചു കൂച്ചുന്നല്ലൊ * തെക്കിനിയകത്തു കടന്നൊതേനൻ * പൊന്നിൻമേൽ കെട്ടച്ചിറുമിവാളു * പൊന്തുളി പറ്റിയ മണിപ്പലിശ * എപ്പോഴും കൊണ്ടങ്ങു വെയ്ക്കും പോലെ * എടത്തും വലത്തുമായ് വെച്ചൊതേനൻ * രണ്ടുകൈകൊണ്ടും തൊഴുതു പിന്നെ * ഇപ്പുറം പൊഞ്ചൂരകട്ടുമ്മല് ചെന്നു കിടന്നോളുന്നു * കട്ടുമ്മെചെന്നുകിടക്കുനേരം * അകത്തിട്ടുപൂട്ടിയ കുട്ടികളെ * അല്ലലും കേട്ടു പൊറുത്തുകൂടാ * കുങ്കി വിളിച്ചു പറയുന്നല്ലോ * വാതിലു തുറക്കെന്റെ കണ്ടച്ചേരി * ബന്ധൂനക്കണ്ടുകൊതികെട്ടോട്ടെ

"https://ml.wikisource.org/w/index.php?title=താൾ:വടക്കൻ_പാട്ടുകൾ.pdf/14&oldid=174196" എന്ന താളിൽനിന്ന് ശേഖരിച്ചത്