താൾ:മൗനഗാനം.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


37
പ്രണയമയോന്മാദികേ, ജീവിത്തി-
ലിനിയൊരുനാൾ നിന്നെ ഞാൻ കാണുമെങ്കിൽ...!

19-3-1936
38
ആരബ്ധോത്സവ, മാദരാ,ലനുദിനം
സോൽക്കർഷമാത്മപ്രഭാ-
പൂരത്തിന്നുറവായുദിച്ചുയരുമി-
ഗ്രന്ഥാവലീമന്ദിരം
സാരജ്ഞർക്കനുഭൂതിയും, പതിതരാ-
മജ്ഞർക്കു വിജ്ഞാനവും
പാരമ്യത്തിലണച്ചു വെൺപുകൾ പൊഴി-
ക്കട്ടേ ചിരം മേല്ക്കുമേൽ !
(പി.എം.അച്യുതവാരിയർസാറിന്റെ അപേക്ഷയനുസരിച്ച് തൃക്കാമിയൂർ യുവജനസംഘം വക വായനശാലയുടെ ഉദ്ഘാടനസമ്മേളനത്തിന് എഴുതിയയച്ചുകൊടുത്ത ആശംസ.)

10-6-1942
39
ഭുവനരംഗത്തിൽ പ്രണയഭിക്ഷുവി-
നെവിടെച്ചെന്നാലും പരിഭവം.
പരിഭവം, വെറും പരിഭവം-അയ്യോ!
പരമദുസ്സഹം, ദയനീയം!

27-7-1935


"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/31&oldid=174171" എന്ന താളിൽനിന്ന് ശേഖരിച്ചത്