താൾ:മയൂഖമാല.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> കേളീതല്പം

(ടാഗോർ)

വിപുലനൈരാശ്യത്താലത്രമാത്രം വിവശമായ്ത്തീർന്നൊരീ നിൻഹൃദന്തം സദയം വിരിച്ചാലുമോമലേ , നീ മമ ജീവിതത്തിൻ വിജനതയിൽ! അവിടെയൊരേകാന്തദീപികത- ന്നവികലമോഹനദീപ്തിയിങ്കൽ ഇരുവർ നമുക്കൊത്തുചേർന്നിരിക്കാ- നൊരു നവലോകം നമുക്കു തീർക്കാം! ഒരു വെറുംഗാനം-മനോജ്ഞമാകു- മൊരു നീണ്ടചുംബനം-എന്നിവയും; മമ വസനത്തിലൊരർദ്ധഭാഗം മസൃണശയ്യാതലം മൂടുവാനും;- മതി;-യിവയൊക്കെയുമൊത്തൊരുമി- ച്ചവിടെ നമുക്കു സമുല്ലസിക്കാം !


----ഫെബ്രുവരി 1933


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/17&oldid=174107" എന്ന താളിൽനിന്ന് ശേഖരിച്ചത്