താൾ:മംഗളമഞ്ജരി.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൬

൯൬.കാമം-യഥേച്ഛം. പനിനീരാകുന്ന സന്തോഷബാഷ്പം, കടല്പുറത്തു മണലാകുന്ന പുഞ്ചിരിച്ചാർത്തു്. സ്രക്ക്=മാല. ബഹളമിളത്ത് = ധാരാളമായി ചേരുന്നത്.പൌരന്മാരാകുന്ന രോമാഞ്ചം. ഭാവുകംതാവകീനം- നിന്റെ ഭാഗ്യമെന്നു കവി തന്റെ കണ്ണിണയോടു പറയുന്നു. ൯൭. കന്നിസ്സൌഭാഗ്യമൂലം-നല്ലപ്പോഴുള്ള ഭാഗ്യത്തിന് കാരണം. ചഞ്ചരീകം= വണ്ട് . സുകൃതപ്പാൽക്കടപൂർണ്ണചന്ദ്രൻ- സുകൃതത്തിന്റെ ഫലത്താൽ തിരുവവതാരംചെയ്ത മഹാരാജാവെന്നു താൽപര്യം . ൯൮.ശ്രീരാമനും ഈ തിരുമേനിയും മാത്രമേ ധന്യരായിട്ടുള്ളു. മറ്റു രാജാക്കന്മാരാരും ധന്യരല്ലെന്നർത്ഥം. ൯൯ . രാജധാനിയായ തിരുവനന്തപുരവും ഏലമല മൂന്നാർ മുതലായ പ്രാന്തപ്രദേശങ്ങളും ഒന്നുപോലെ ശോഭിക്കുന്നു . താൻതാൻ-മറ്റൊരാളെ ഏല്പിക്കാതെ . സ്വാമി= രാജാവ് . നാന്തായുസ്സ് = (അന്തം) അവസാനമില്ലാത്ത് ആയുസ്സോടുകൂടിയവൻ . നളിനജൻ = ബ്രഹ്മാവ് . നഗജാനാഥൻ = ശിവൻ . ൧൦൦ . കരബദരസമം= കൈയിലെ നെല്ലിക്കപോലെ . അതിസുലഭമായെന്നർത്ഥം . ഊനാപേതം = ഊനം കൂടാതെ . നാളീകം = താമര . ൧൦൧ . പുരജനപദാഗാരർ = നഗരങ്ങളിലും ഉൾനാടുകളിലും താമസിക്കുന്നവർ . മണീസാനുധാനുഷ്കൻ= (രത്നസാനു)മഹാമേരുവിനെക്കൊണ്ടു വില്ലാളിയായവൻ, ശ്രീപരമേശ്വരൻ .

"https://ml.wikisource.org/w/index.php?title=താൾ:മംഗളമഞ്ജരി.djvu/68&oldid=174049" എന്ന താളിൽനിന്ന് ശേഖരിച്ചത്