താൾ:ഭാസ്ക്കരമേനോൻ.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
93


അരക്കെട്ടുമുതൽ പെരുവിരൽവരെ വില്ലുപോലെ ഒടിവുകൂടാതെ വളച്ചു കാലിന്റെ പത്തികളെ ബലമായിട്ടു സ്റ്റേഷനാപ്സരുടെ കക്ഷങ്ങളിൽ തിരുകി പെട്ടെന്നുപൊക്കി പിന്നാക്കം ഒരേറുകൊടുത്തു. അതോടുകൂടി സ്റ്റേഷനാപ്സരും തലപ്പാവും തമ്മിൽ വേർപിരിഞ്ഞു, ശത്രുവിന്റെ സമീപത്തുനിന്നു ഏകദേശം ഒരു ദണ്ഡ് അകലെചെന്നുവീണു. സ്റ്റേഷനാപ്സൎൎക്കു കരുതിവീഴുവാൻ സംഗതിവരാഞ്ഞതുകൊണ്ടു് വീണേടം പുല്ലുതൂൎന്ന മണൽപ്രദേശമല്ലായിരുന്നുവെങ്കിൽ, പരുക്കു ധാരാളം പറ്റുമായിരുന്നു. ഈ വീഴ്ചയിൽ നിന്നു രക്ഷപ്പെട്ട സ്റ്റേഷനാപ്സർ എഴുന്നേറ്റപ്പോൾ എതിരാളിയും എഴുന്നേറ്റ തിരിഞ്ഞുനോക്കി ഓടുവാൻതുടങ്ങി. സ്റ്റേഷനാപ്സരും പിന്നാലെ പാഞ്ഞു. നദീതീരത്തുകൂടി കുറച്ചുനേരം ഇങ്ങിനെ ഓടി മത്സരിച്ചതിന്റെ ശേഷം നിശ്ചയമായിട്ടും പിടികൂടും എന്നു കണ്ടു മറ്റേവൻ വെള്ളത്തിലേക്കിറങ്ങി ഓടുംവഴി അഴിച്ചു തെയാറായിരുന്ന കുപ്പായം വലിച്ചെറിഞ്ഞു ഭാസ്ക്കരമേനവനും കൂടെച്ചാടി. മുട്ടിനു വെള്ളത്തിൽവച്ചു 'പടമിറ്റത്തു കുളത്തിൽ ഒരുമിച്ചുപയറ്റിയ മൊയ്തു അല്ലേ ഇതു്' എന്നു ചോദിച്ചുകൊണ്ടു അവനെ പൊത്തിപ്പിടിച്ചു. കൈവച്ചതു മല്ലയുദ്ധത്തിനിടക്കു അരക്കെട്ടിൽനിന്നും അല്പം പുറത്തോട്ടു തള്ളിപ്പോന്ന ഒരു ലക്കോട്ടിന്മേലാണു്. സ്റ്റേഷനാപ്സർ ലക്കോട്ടു വലിച്ചെടുത്തപ്പോൾ—

"എന്റെ കൊച്ചേമാന്നായാലും, മൊയ്തു കളവിൽ ചതിചെയ്യില്ല ഏമാന്നേ" എന്നു പറഞ്ഞു ലക്കോട്ടു തട്ടിപ്പറിക്കുവാൻ ഉത്സാഹിച്ചതിൽ ഉള്ളിലുള്ള എഴുത്തു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/99&oldid=174014" എന്ന താളിൽനിന്ന് ശേഖരിച്ചത്