താൾ:ഭാസ്ക്കരമേനോൻ.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
79


നടന്ന സംഭാഷണത്തിന്റെ ഫലത്തെക്കുറിച്ചു, അമ്മു പ്രസംഗിക്കുവാൻ തുടങ്ങി.

'ശങ്കരമേന്നെ കുന്തമാക്കുവാൻ ആരാണെന്നു തീർച്ചയാക്കുന്നതിന്നു, അവളുടെ വീട്ടിൽ വേറെ ചിലരുണ്ടല്ലൊ. ഞാൻ അമ്മുവിനോടു പറഞ്ഞിട്ടുള്ള സംഗതി മുഴുവനും അവളോടു പറഞ്ഞിരുന്നുവെങ്കിൽ അവൾ വേണ്ടവഴിക്കു തന്നെ പോയേനെ'.

'അയ്യോ! ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഇനിയും അവൎക്കു വിശ്വാസമായിട്ടില്ല. ഞാനെന്താണു് ചെയ്യുന്നതു്.'

'അവളുടെ ഇപ്പോഴത്തെ നടവടി ഞങ്ങൾക്കു സമ്മതമല്ലെന്നു അവരെ മനസ്സിലാക്കിയോ?'

'അതു പണ്ടേതന്നെ അവൎക്കു അറിയാമത്രെ എന്നാൽ നിങ്ങൾക്കു ഈ കാൎയ്യത്തിൽ അഭിപ്രായം പറവാൻ അവകാശമില്ലെന്നാണു് അവർ സിദ്ധാന്തിക്കുന്നതു്. ഇതു കേട്ടപ്പോൾ ബാലകൃഷ്ണമേനവന്റെ മുഖമൊന്നു തുടുത്തു. എന്നിട്ടു-

'ഇതല്ലാതെ പിന്നെ ചിലതു ഞാൻ പറഞ്ഞിരുന്നതോ?' എന്നു ചോദിച്ചപ്പോൾ അമ്മു മുഖം താഴ്ത്തി കുറച്ചുനേരത്തേക്കു ഒന്നും മിണ്ടിയില്ല. അതിന്റെശേഷം-

'ഒട്ടുമുക്കാലും ഞാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ തലകുലുക്കിയതല്ലാതെ മനസ്സിനു യാതൊരിളക്കവും തട്ടിയില്ല' എന്നായിരുന്നു അമ്മുവിന്റെ ഉത്തരം.

അവരുടെ സംസാരം ഈ നിലയിൽ എത്തിയപ്പോൾ പടുത്തു കെട്ടിയിരിക്കുന്ന കടവിന്റെ അല്പം താഴെ മണലും വയ്ക്കോലും ചാണകവുംകൂടി ചേൎന്നു കുഴഞ്ഞു മറിഞ്ഞു വൃത്തിഹീനമായിക്കിടക്കുന്ന ഒരു കന്നാലിക്കടവിൽ കൂടി

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/85&oldid=173999" എന്ന താളിൽനിന്ന് ശേഖരിച്ചത്