Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
73


ഭാഗം പരിവട്ടത്തമ്മുവും പടിയുടെ മീതെയുള്ള പലകയുടെ രണ്ടാലൊരറ്റം ചേരിപ്പറമ്പിൽ ബാലകൃഷ്ണമേനവനും, പലതവണയും ഇരിപ്പിടങ്ങളായിട്ടു ഉപയോഗിച്ചുവന്നിരുന്നു. കാൎയ്യാന്വേഷണമെന്ന വ്യാജേനയോ വാസ്തവത്താലോ ചേരിപ്പള്ളത്തേക്കുള്ള പോക്കുവരുത്തുകളാണു ബാലകൃഷ്ണമേനവനു അമ്മുവിനോടുകൂടി സംഭാഷണത്തിനു അവസരങ്ങൾ ഉണ്ടാക്കിത്തീൎക്കുന്നതു്.

ഈ അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെടുന്ന സംവാദം നടന്ന ദിവസം ഏകദേശം രണ്ടുനാഴികപ്പകലുള്ള സമയം ബാലകൃഷ്ണമേനവൻ സ്വന്തം വീട്ടിൽനിന്നു പുറപ്പെട്ടു റോഡിൽകൂടി ശിവക്ഷേത്രത്തിനു നേരെ വന്നപ്പോൾ എടത്തോട്ടു തിരിഞ്ഞു ഒരു ഇടവഴിയിൽകൂടി നടക്കുവാൻ തുടങ്ങി. ഈ ഇടവഴി ചെന്നു തുറക്കുന്നതു കറുക, തൊട്ടാവാടി, മുക്കുറ്റി, മുത്തങ്ങ മുതലായവ ഉൾത്തൂൎന്നു നില്ക്കുന്ന ഒരു മൈതാനത്തിലേക്കാണു്. ബാലകൃഷ്ണമേനോൻ ഇടവഴിയുടെ മുഖത്തു എത്തിയപ്പോൾ സന്ധ്യാസൂൎയ്യൻ കാർമേഘത്താൽ ഗ്രസിക്കപ്പെട്ടിരുന്നതുകൊണ്ടു ദൃഷ്ടിയിൽപെട്ട ദിക്കൊക്കെ നിബിഡമായ നിഴലിൽ മങ്ങിക്കിടന്നിരുന്നു. മൈതാനത്തിൽ അങ്ങുമിങ്ങുമായി മേഞ്ഞുകൊണ്ടുനിൽക്കുന്ന കന്നാലികളും ആടുകളും അതിന്റെ ഇറമ്പിൽ കിടന്നുറങ്ങുന്ന രണ്ടോ മൂന്നോ ഇടയന്മാരും, താഴത്തുള്ള പരിവട്ടപ്പാടത്തു വേലയെടുക്കുന്ന നാലഞ്ചുപുലയന്മാരും പുലക്കള്ളികളും ഒഴികെ ആ പ്രദേശത്തു പറയത്തക്ക മറ്റൊരു ജീവജാലവും ഉണ്ടായിരുന്നില്ല.

ബാലകൃഷ്ണമേനോൻ കയ്യിലുണ്ടായിരുന്ന വടിവീശി കാലടിപ്പാതയെ ആക്രമിച്ചിട്ടുള്ള തൊട്ടാവാടി തട്ടിനീക്കിക്കൊണ്ടു പാടത്തിന്റെ വടക്കെത്തിയപ്പോൾ അല്പം

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/79&oldid=173992" എന്ന താളിൽനിന്ന് ശേഖരിച്ചത്