താൾ:ഭാസ്ക്കരമേനോൻ.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
49


അല്ലേ? കിണ്ടിയും മരുന്നും സ്റ്റേഷൻ ആപ്സർ ആവശ്യപ്പെട്ടപ്പോൾ ആദ്യം കൊടുത്തില്ലെന്നും പിന്നെ രസീതിപ്പടിയാണു കൊടുത്തതെന്നും കേട്ടുവല്ലോ'.

'അച്ഛൻ ജ്യേഷ്ഠനോടാണു പുളിങ്ങോട്ടേക്കു ചെല്ലുവാൻ പറഞ്ഞതു്. - ജ്യേഷ്ഠനു അവിടെചെന്നു സങ്കടമനുഭവിക്കുവാൻ പ്രയാസമാണെന്നു പറഞ്ഞപ്പോൾ അമ്മാവൻതന്നെ പുറപ്പെടേണ്ടിവന്നു. സാമാനമൊന്നും പുറത്തേയ്ക്കു കൊടുത്തയ്ക്കരുതെന്നും, കൂടെ നിന്നുതന്നെ അകങ്ങളൊക്കെ മുദ്രവയ്പിക്കണമെന്നും ജ്യേഷ്ഠൻ അമ്മാവനോടു പറഞ്ഞേല്പിച്ചിരുന്നു. അതായിരിക്കാം കിണ്ടിയും മറ്റും കൊടുക്കുവാൻ അമ്മാവൻ മടിച്ചതു്' എന്നു ദേവകിക്കുട്ടി പറഞ്ഞപ്പോൾ കുമാരൻ നായർ നെറ്റി ഒന്നു ചുളിച്ചു. എന്നിട്ടു്-

'നമുക്കു് ഇനി ഈ വർത്തമാനമൊക്കെ വിട്ടു വേറെ വല്ലതും സംസാരിക്കുക' എന്നു പറഞ്ഞു.

ഇതുവരെയും ദേവകിക്കുട്ടി നേരം പോയതു് അറിഞ്ഞില്ല. പ്രകൃതം മാറുവാൻ കുമാരൻനായർ അഭിപ്രായപ്പെട്ട ഘട്ടത്തിലാണു് അതോർമ്മവന്നതു്.

'അയ്യോ! ഇപ്പോൾതന്നെ അമ്പലത്തിൽ നിന്നു തിരിയെ വീട്ടിലെത്തേണ്ട നേരം കഴിഞ്ഞിരിക്കുന്നു.'

'എന്തു്? പുലക്കാലത്തു ആരെങ്കിലും അമ്പലത്തിൽ പോവാറുണ്ടോ?'

'ഒ! ആ കഥ തീരെ മറന്നു. വീട്ടിൽനിന്നു പുറപ്പെട്ടപ്പോൾ തിങ്കളാഴ്ചയാണെന്നുള്ള വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഭാഗ്യവശാൽ പുറത്തിറങ്ങിയപ്പോൾ സമയം കുറച്ചു വൈകിയതുകൊണ്ടു നേരിട്ടു് ഇങ്ങോട്ടേക്കുതന്നെയാണു പോന്നതു്. അമ്പലത്തിൽ കേറുവാൻ ഇടവന്നില്ല' എന്നു പറഞ്ഞുകൊണ്ടു ഉഴിഞ്ഞാലിന്മേൽ നിന്നു

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/55&oldid=173966" എന്ന താളിൽനിന്ന് ശേഖരിച്ചത്