താൾ:ഭാസ്ക്കരമേനോൻ.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
46


ദേവകിക്കുട്ടിയോടു ചോദിച്ച ചോദ്യം തീരെ അപ്രകൃതമായിട്ടുള്ളതാണു്.

'പുളിങ്ങോട്ടെ കേസ്സിൽ കാര്യസ്ഥനെ ജാമ്യത്തിൽ വിട്ടിരിക്കയാണെന്നു കേട്ടില്ലെ?' എന്നതു കുമാരൻനായരുടെ മനോരാജ്യത്തിന്റെ അവശേഷമായിരുന്നു. ഇതിന്നു ദേവകിക്കുട്ടി-

'ഇല്ല അച്ഛൻ മിനിയാന്നു വീട്ടിൽ വന്നതിൽ പിന്നെ ഇതേവരെ വന്നിട്ടില്ല. കേസ്സിന്റെ തുമ്പുണ്ടാക്കുവാൻ പോയിരിക്കയാണത്രെ' എന്നു മറുവടി പറഞ്ഞു.

'ഈ കേസ്സിന്റെ കലാശമെങ്ങിനെയാണെന്നു ദൈവത്തിനേ അറിഞ്ഞുകൂടു. കാര്യസ്ഥന്രെ കാര്യത്തിൽ ഇൻസ്പെക്ടരും സ്റ്റേഷൻ ആപ്സരും ഭിന്നാഭിപ്രായക്കാരാണത്രെ. ഇൻസ്പെക്ടരോടു പരിഭ്രിമിക്കുവാൻ വരട്ടെ എന്നു സ്റ്റേഷൻ ആപ്സർ പറഞ്ഞുവെന്നും, അതു ഇൻസ്പെക്ടർ കൈക്കൊണ്ടില്ലെന്നു ആളുകൾ പറയുന്നുണ്ടു്.'

സ്റ്റേഷൻ ആപ്സർ പിന്നെ ആരേയാണു സംശയിച്ചിട്ടുള്ളതു്? അച്ഛനും ഭാസ്ക്കരമേനവനും തമ്മിൽ അഭിപ്രായഭേദത്തിനുള്ള കാരണമെന്താണു്.

'സ്റ്റേഷൻ ആപ്സർ ആരേയാണു ശങ്കിച്ചിട്ടുള്ളതെന്നു് അറിഞ്ഞില്ല. സ്റ്റേഷൻ ആപ്സർ തടുത്തു പറഞ്ഞതുതന്നെ ഇൻസ്പെക്ടർക്കു രസിച്ചില്ലെന്നും, പിന്നെ അന്യോന്യം ഈ സംഗതിയെപ്പറ്റി ഒന്നും സംസാരിച്ചില്ലെന്നുമാണു ജനശ്രുതി.'

'അച്ഛനെപ്പറ്റി പറയുന്നതാകകൊണ്ടു തുറന്നു പറഞ്ഞാൽ എനിക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചിട്ടായിരിക്കാം 'ജനശ്രുതി' എന്നു പറഞ്ഞതു്. ആട്ടെ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/52&oldid=173963" എന്ന താളിൽനിന്ന് ശേഖരിച്ചത്