താൾ:ഭാസ്ക്കരമേനോൻ.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44


എന്നെ പേടിപ്പിച്ചതു്? നേരിട്ടു വരാമായിരുന്നില്ലെ? പുരുഷന്മാരുടെ ശൌര്യമൊക്കെ സ്ത്രീകളെ കളിയാക്കുന്നതിലാണൊ വേണ്ടതു്? പുരുഷന്മാരുടെ കളവു കണ്ടുപിടിക്കുവാൻ സ്ത്രീകൾക്കു ബുദ്ധിയും ദൈവം കല്പിച്ചുകൊടുത്തിട്ടില്ല. പിന്നെ മരപ്പാവകളെപ്പോലെ കളിപ്പിച്ചാൽ കളിക്കുകയല്ലേ തരമുള്ളു.'

'ആ പറഞ്ഞതു് അത്ര ശരിയായില്ല. പുരുഷന്മാരാണു മരപ്പാവകൾ. അവരുടെ ചരടു പിടിക്കുന്നതു സ്ത്രീകളും. ഞാൻ ദേവകിക്കുട്ടിയെ ഭയപ്പെടുത്തേണമെന്നു വിചാരിച്ചു ഒളിച്ചുനിന്നതല്ല. ഇവിടെ വന്നപ്പോൾ ദേവകിക്കുട്ടിയുടെ ഇരിപ്പു കണ്ടിട്ടുണ്ടായ ആനന്ദംകൊണ്ടു പെട്ടെന്നു നേരിട്ടുവന്നാൽ അതു അനുഭവിക്കുവാൻ കഴിഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ചിട്ടു ഉപായത്തിൽ വന്നതാണു്.'

'മുഖസ്തുതിയും സ്ത്രീകളെ പകിട്ടുവാൻ പുരുഷന്മാർ ഉപയോഗിക്കുന്ന ജാലവിദ്യകളിൽ ഒന്നാണു്.'

'ശരി. ആ തർക്കം അവിടെ ഇരിക്കട്ടെ. കുറച്ചുനേരമായില്ലെ നമ്മൾ നിന്നു സംസാരിക്കുന്നു. ഇനിയുള്ളതു് ഇരുന്നിട്ടാവട്ടെ. ദേവകിക്കുട്ടി ആ വള്ളിയുഴിഞ്ഞാലിന്മേൽത്തന്നെ ഇരിക്കു. ഞാൻ ഇവിടെ ഇരിക്കാം' എന്നു പറഞ്ഞു കുമാരൻനായർ ഉഴിഞ്ഞാലിന്റെ ഒരു ഭാഗത്തായിട്ടു പീഠാകാരത്തിലുള്ള ഒരു കുറ്റിയിന്മേൽ ഇരുന്നു. എടത്തുകൈ മടിയിൽ തൂക്കിയിട്ടു വലത്തുകൈകൊണ്ടു മുൻഭാഗത്തുള്ള വള്ളിയിന്മേൽ ചാരി ദേവകിക്കുട്ടിയും കുമാരൻനായർക്കു് അഭിമുഖമായിട്ടു് ഒരു പുറത്തേയ്ക്കു തിരിഞ്ഞിരുന്നു.'

'തന്നെത്താനറിയാത്ത ചില വകക്കാർ അവരെപ്പോലെയാണഉ മറ്റുള്ളവരുമെന്നു വിചാരിച്ചു പറയുന്ന

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/50&oldid=173961" എന്ന താളിൽനിന്ന് ശേഖരിച്ചത്