താൾ:ഭാസ്ക്കരമേനോൻ.djvu/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
135


പഠിപ്പുകൊണ്ടും ഐശ്വൎയ്യംകൊണ്ടും ഇത്ര യോഗ്യനായ ഒരു സ്റ്റേഷനാപ്സർ ഉണ്ടാകുന്നതു് അസാധാരണയല്ല എന്നു വായനക്കാർ ശങ്കിക്കുന്നുവെങ്കിൽ ഇദ്ദേഹം ഒരു നാടുവാഴിപ്രഭുവാണെന്നും പോലീസ്സുവേലയിലുള്ള ആസക്തികൊണ്ടുമാത്രം ഈ പണിയിൽ പ്രവേശിച്ചതാണെന്നും വെളിവായി പറഞ്ഞുകൊള്ളുന്നു. കിട്ടുണ്ണിമേനവന്റെ സ്വത്തിൽ, കാൎയ്യസ്ഥനും മറ്റുള്ളവൎക്കും കൊടുത്തതുകഴിച്ചു ബാക്കിയുള്ളതു പരിവട്ടത്തുകാരും ചേരിപ്പറമ്പുകാരും നേർപകുതി വിഭജിച്ചു. വളരെ കാലതാമസംകൂടാതെ അമ്മുവിനു കൃഷ്ണൻകുട്ടിമേനവനും, ദേവകിക്കുട്ടിക്കു കുമാരൻനായരും വീട്ടുകാരുടെ അന്യോന്യമുള്ള പൂൎണ്ണസമ്മതത്തോടുകൂടി, സംബന്ധവും തുടങ്ങി.


ശുഭം.

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/141&oldid=173919" എന്ന താളിൽനിന്ന് ശേഖരിച്ചത്