Jump to content

താൾ:ഭാസ്ക്കരമേനോൻ.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
128


സ്വാധീനയാവുമെങ്കിൽ പണിക്കർ എന്തുതന്നെ ചെയ്വാനും സന്നദ്ധനാണെന്നു കണ്ടു് അയ്യപ്പൻനായർ ഒരു പോരാലോചിച്ചു. കിട്ടുണ്ണിമേനവൻ മരിച്ചാൽ തനിക്കു കുറെ ലഭ്യത്തിനു വകയുണ്ടു്. പണിക്കൎക്കു അനുരാഗമുള്ള സ്ത്രീ നായരുടെ ഉടപ്പിറന്നവളാണു്. തന്റെ അഭീഷ്ടം നടത്തിത്തന്നാൽ പണിക്കരെക്കൊണ്ടു ഉടപ്പിറന്നവൾക്കു സംബന്ധം തുടങ്ങിക്കാമെന്നു അയ്യപ്പൻ നായർ കരാറു ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണു തനിക്കു കിട്ടുവാൻ വഴിയുള്ള സ്വത്തു അന്യനു എഴുതിക്കൊടുക്കുവാൻ പോകുന്നുവെന്നു സൂക്ഷ്മവൎത്തമാനം കേട്ടതു്. പുളിങ്ങോട്ടു നടക്കുന്ന വൎത്തമാനങ്ങളെല്ലാം സമ്പാദിച്ചിരുന്നതു അവിടെ താമസിച്ചിരുന്ന ഒരാളുടെ വീട്ടിലെ ചെറുപ്പക്കാരിയായ ഒരു സ്ത്രീ മുഖേനയാണു്. ആ സ്ത്രീക്കു അയ്യപ്പൻ നായരു എന്നു പറഞ്ഞാൽ പ്രാണനാണു്. നായൎക്കും തന്നിൽ നിഷ്കളങ്കമായ സ്നേഹമുണ്ടെന്നാണു് അവൾ വിശ്വസിച്ചിരുന്നതു്. എന്നാൽ ഈ സ്ത്രീയെ അയാൾ പാട്ടിൽ പിടിച്ചിരുന്നതു പുളിങ്ങോട്ടെ വൎത്തമാനം അറിവാൻ വേണ്ടിയും തന്റെ ഉടപ്പിറന്നവളെ ഗോവിന്ദപ്പണിക്കൎക്കു സ്വാധീനപ്പെടുത്തിക്കൊടുക്കുന്നതിൽ സഹായത്തിനുവേണ്ടിയും മാത്രമാണഉ്. മരണപത്രത്തിന്റെ സംഗതി ഈ സ്ത്രീ പറഞ്ഞുകേട്ട നിമിഷത്തിൽ കാൎയ്യം വേഗം തീൎക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയെങ്കിലും, ഒസ്യത്തു കിട്ടുണ്ണിമേനവൻ ഒപ്പിട്ട ദിവസം രാത്രിയിലേ എല്ലാം ഒരുക്കൂട്ടുവാൻ സാധിച്ചുള്ളു. പിന്നത്തെ കഥ ഞാൻ മുമ്പു പറഞ്ഞുവല്ലോ' ഇത്രത്തോളമായപ്പോൾ ഇൻസ്പെക്ടർ,

'ഭാസ്ക്കരമേന്നെ, നിങ്ങൾ എല്ലാം തുറന്നു പറയുന്നില്ലെന്നുണ്ടൊ' എന്നു ശങ്കിക്കുവാൻ തുടങ്ങി. സ്റ്റേഷനാപ്സർ

"https://ml.wikisource.org/w/index.php?title=താൾ:ഭാസ്ക്കരമേനോൻ.djvu/134&oldid=218997" എന്ന താളിൽനിന്ന് ശേഖരിച്ചത്