താൾ:ഭഗവദ്ദൂത്.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടുവത്ത്

                         അച്ഛൻ നമ്പൂതിരി


ഇക്കഴിഞ്ഞ അർദ്ധശതവർഷത്തിൽ മലയാളഭൂമിയിൽ ഉണ്ടായിട്ടുള്ള അനവധി കവികളുടെ ശേഖരത്തിൽ ഒരു മാന്യസ്ഥാനത്തിനവകാശിയായ നടുവത്തു് അച്ഛൻ നമ്പൂതിരി തിരുമനസ്സിലെ പേരു കേൾക്കാതെ മലയാളഭാഷയിൽ അക്ഷരജ്ഞാനമുള്ളവർ ആരും തന്നെ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ അവിടുത്തെ ജനനത്താൽ പരിപൂരിതമാക്കിച്ചെയ്യപ്പെട്ട പ്രദേശവും സംവത്സരവും ഏതാണെന്നും അവിടുത്തെ ബാല്യസ്ഥിതി എന്തായിരുന്നുവെന്നും വിദ്യാഭ്യാസം ഏതു പ്രകാരമായിരുന്നു എന്നും അവിടുത്തെ ജനനശേഷം ഇല്ലത്തേക്കു വല്ല ഭേദഗതിയും വന്നിട്ടുണ്ടോ എന്നും അവിടുത്തെ വൃത്തിയുടെ സ്വഭാവമെന്താണെന്നും മറ്റുമുള്ള വിവരങ്ങൾ ആ തിരുമനസ്സിലെ കവിതാമാധുര്യം അനുഭവിച്ചു സുഖിക്കുന്ന അനേകായിരം ജനങ്ങളിൽ ചുരുക്കം പേർക്കു മാത്രമേ അറിവുണ്ടായിരിക്കയുള്ളു. കാളിദാസൻ, ഭവഭൂതി മുതലായ പ്രാചീനസംസ്കൃതകവികളേയും, എന്നു വേണ്ട, ചുരുങ്ങിയ ശതവർഷങ്ങൾക്കിപ്പുറം ജീവിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ മുതലായ മലയാളകവികളേയും സംബന്ധിച്ചു, മേൽപ്പറഞ്ഞ പ്രകാരം പൂർണ്ണമായ വിവരങ്ങൾ വേണമെന്നില്ല, നിരാക്ഷേപമായി കാലനിർണ്ണയം ചെയ്യത്തക്കവിധമുള്ള വിവരം പോലും കുറിച്ചിടു

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/9&oldid=202482" എന്ന താളിൽനിന്ന് ശേഖരിച്ചത്